കണ്ണൂർ, കരുണ മെഡിക്കൽ ബിൽ: പ്രതിപക്ഷത്തെ വിമർശിച്ച് വി.എം. സുധീരൻ

കോഴിക്കോട്: സു​പ്രീം​കോ​ട​തി​യു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ 2016-17 വ​ര്‍ഷ​ത്തെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ക്ര​മ​വ​ത്​​ക​രി​ക്കാ​നു​ള്ള ഇടത് സർക്കാർ കൊണ്ടുവന്ന ബി​ല്ലിനെ പിന്തുണച്ച കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ വിമർശിച്ച് വി.എം സുധീരൻ രംഗത്ത്. നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കേണ്ടതെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. നിയമവിരുദ്ധ കാര്യങ്ങൾക്ക്‌ വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നാടിനും ജനങ്ങൾക്കും നന്മവരുന്ന കാര്യങ്ങളിൽ ഭരണകക്ഷിയും പ്രതിപക്ഷവും യോജിക്കണം. എന്നാൽ, സർവ്വ നിയമങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് അതി ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സാധൂകരിക്കുന്ന ബില്ലിന് പ്രതിപക്ഷം പിന്തുണ കൊടുത്ത് ഏകകണ്ഠമായി പാസാക്കിയത് തെറ്റായ നടപടിയാണ്.

കൊള്ളലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സർക്കാർ നടപടിയെ തുറന്നു കാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതിൽ പങ്കാളിയായ പ്രതിപക്ഷ നടപടി സ്വയം വഞ്ചിക്കുന്നതായി.

സ്വാശ്രയ കൊള്ളക്കാർക്കെതിരെ യൂത്ത് കോൺഗ്രസും യു.ഡി.എഫ് എം.എൽ.എമാരും നടത്തിയ സമരത്തെ ഇതോടെ നിരർത്ഥകമാക്കിയിരിക്കുകയാണ്. വിദ്യാർഥികളെ തന്നെ തുറുപ്പ് ശീട്ടാക്കിയാണ് ഈ കള്ളക്കളികളെല്ലാം അരങ്ങേറിയതെന്നത് വിചിത്രമാണ്.

നിയമവിരുദ്ധ കാര്യങ്ങൾക്ക്‌ വെള്ളപൂശുന്നതിലെ ഈ 'ഐക്യം' പരിഹാസ്യവും ആപൽക്കരവുമാണ്. ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്.

Tags:    
News Summary - Medical College Bill: VM sudheeran Criticize Congress Lead Opposition -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.