കോഴിക്കോട്: അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മെഡിക്കൽ ബോർഡിൻറെ നിരീക്ഷണത്തിൽ തുടരുന്നതായി മർകസുസ്സഖാഫതി സുന്നിയ്യ അധികൃതർ അറിയിച്ചു.
ആരോഗ്യ നിലയിൽ ആശ്വാസകരമായ സാഹചര്യമാണുള്ളത്. പ്രമുഖ ന്യൂറോ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് വിപുലീകരിച്ചുവെന്നും അടുത്ത ഒരാഴ്ചത്തേക്ക് കൂടി നിരീക്ഷണം വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അദ്ദേഹത്തിന് പൂർണമായ രോഗശമനത്തിനു വേണ്ടി ഒറ്റക്കും കൂട്ടമായും പ്രാർഥനകൾ തുടരണമെന്ന് മർകസ് അധികൃതർ അറിയിച്ചു.
ഇന്നും നാളെയും മുഴുവൻ മദ്റസകളിലും സ്ഥാപനങ്ങളിലും മജ്ലിസുകളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ, സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.