മെഡിക്കൽ-ദന്തൽ പി ജി സംവരണം പൂർണമായും ഈ വർഷം തന്നെ നടപ്പാക്കണം -മെക്ക

മെഡിക്കൽ-ദന്തൽ പിജിക്ക് പിന്നാക്ക സംവരണം ഒമ്പതിൽ നിന്നും 27 ശതമാനമായി ഉയർത്തിയ മന്ത്രിസഭാ തീരുമാനം 2021-2022 അധ്യയനവർഷം തന്നെ മുഴുവൻ പ്രൊഫഷണൽ-നോൺ പ്രൊഫഷണൽ കോഴ്​സുകൾക്കും ബാധമാക്കി അടിയന്തിര ഉത്തരവിറക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എൻ.കെ അലി ആവശ്യപ്പെട്ടു.ഉദ്യോഗ നിയമനങ്ങൾക്ക് ഒബിസിക്കുള്ള 40 ശതമാനം സംവരണം ഉന്നത വിദ്യാഭ്യാസത്തിന് മുഴുവൻ കോഴ്​സുകൾക്കും ബാധകമാക്കി സംവരണനിരക്ക് ഏകീകരിക്കണമെന്ന മെക്കയുടെ വർഷങ്ങളായുള്ള ആവശ്യം ഭാഗികമായെങ്കിലും അംഗീകരിച്ചത് സ്വാഗതാർഹമാണ്. എസ്​.ഇ.ബി.സി സംവരണം 40 ശതമാനമായി തന്നെ ഉയർത്തണം.


ഈ ആവശ്യത്തിന്​ കേരള ഹൈക്കോടതിയിൽ മെക്ക ഫയൽ ചെയ്ത WP(C) 1171/2021ാം നമ്പർ കേസിലെ 2-2-2021ലെയും 24-6-2021ലെയും ഉത്തരവനുസരിച്ച് എസ്​.ഇ.ബി.സി വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയർത്തണം. പ്രസ്​തുത കോടതി ഉത്തരവിന്മേൽ അഭിപ്രായം അറിയിക്കുവാൻ 13-8-2021 ലെ ഉത്തരവിലൂടെ സർക്കാർ പിന്നാക്ക വിഭാഗ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

സർക്കാർ ആവശ്യപ്പെട്ട അഭിപ്രായവും നിർദ്ദേശങ്ങളും ശുപാർശയും അടിയന്തിരമായി നൽകണമെന്ന് മെക്ക പിന്നാക്ക വിഭാഗ കമ്മീഷനോടും ആവശ്യപ്പെട്ടു. എസ്​.ഇ.ബി.സി സംവരണ പ്രശ്​നത്തിൽ മെക്കയോടൊപ്പവും ഒറ്റക്കും നിയമ പോരാട്ടങ്ങൾക്കും മറ്റും സഹകരിച്ച പിന്നാക്ക വിഭാഗ നേതാക്കളോടും സംഘടനകളോടും മെക്ക നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.