മു​സ്ത​ഫ​ക്കും കു​ടും​ബ​ത്തി​നും ‘മീഡിയവണ്‍ സ്നേഹസ്പര്‍ശം’ തുണയായി

മ​ല​പ്പു​റം: എ​ല്ല് പൊ​ടി​യു​ന്ന രോ​ഗം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ മ​ല​പ്പു​റം ചീ​ക്കോ​ട് സ്വ​ദേ​ശി മു​സ്ത​ഫ​ക്കും കു​ടും​ബ​ത്തി​നും മീ​ഡി​യ​വ​ണ്‍ പ്രേ​ക്ഷ​ക​രു​ടെ സ​ഹാ​യ ഹ​സ്തം. മീ​ഡി​യ​വ​ണ്‍ സ്നേ​ഹ​സ്പ​ര്‍ശം പ​രി​പാ​ടി​യു​ടെ പ്രേ​ക്ഷ​ക​ര്‍ ചാ​ന​ലി​നെ ഏ​ൽ​പി​ച്ച 1,03,500 രൂ​പ​യു​ടെ ചെ​ക്ക് മീ​ഡി​യ​വ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി. അ​ഹ്‌​മ​ദ് കു​ടും​ബ​ത്തി​നു കൈ​മാ​റി.

വാ​ര്‍ത്ത ക​ണ്ട​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വാ​സി കൂ​ട്ടാ​യ്മ പി​രി​ച്ച 73151 രൂ​പ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക്കു​വേ​ണ്ടി  അ​ബ്​​ദു​ൽ അ​സീ​സ് ച​ട​ങ്ങി​ല്‍ കൈ​മാ​റി. മൂ​ന്നു പെ​ണ്‍മ​ക്ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന ഈ ​നി​രാ​ലം​ബ കു​ടും​ബ​ത്തി​​​െൻറ നി​സ്സ​ഹാ​യാ​വ​സ്ഥ മീ​ഡി​യ​വ​ണാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.

പീ​പ്​​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ഫെ​സി​ലി​റ്റേ​റ്റി​ങ് പാ​ര്‍ട്ണ​റാ​യി പ്ര​മു​ഖ പി​ന്ന​ണി ഗാ​യി​ക ചി​ത്ര അ​വ​ത​രി​പ്പി​ക്കു​ന്ന ‘മീ​ഡി​യ​വ​ണ്‍ സ്നേ​ഹ​സ്പ​ര്‍ശം’ പ​രി​പാ​ടി​യി​ലൂ​ടെ, ഈ ​കു​ടും​ബ​ത്തി​​​െൻറ ദു​രി​ത​ജീ​വി​തം പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ വ​ന്‍ പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്.

ച​ട​ങ്ങി​ൽ മീ​ഡി​യ​വ​ൺ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ എം.  ​സാ​ജി​ദ്, സീ​നി​യ​ർ പി.​ആ​ര്‍ മാ​നേ​ജ​ര്‍ ഷാ​ക്കി​ര്‍ ജ​മീ​ല്‍, എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ര്‍ ജ്യോ​തി വെ​ള്ള​ല്ലൂ​ര്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ നാ​സ​ര്‍ അ​ഹ്‌​മ​ദ് തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - mediaone sneha sparsham- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.