മീ​ഡി​യ​വ​ൺ ഷോ​പ്പി​ങ്​ ​ഉ​ത്സ​വി​ന്​ വ​ർ​ണാ​ഭ തു​ട​ക്കം

പെരിന്തൽമണ്ണ: ആതുരശുശ്രൂഷ നഗരമെന്ന് പെരുമലഭിച്ച പെരിന്തൽമണ്ണയിൽ ഇനി പത്ത് നാൾ വ്യാപാര-സാംസ്കാരിക മേളനം. ഷോപ്പിങ്ങിനും ഉല്ലാസത്തിനും വിപുലമായ അവസരമൊരുക്കി മീഡിയവൺ സംഘടിപ്പിക്കുന്ന ‘ഷോപ്പിങ് ഉത്സവ് -2017’ വെള്ളിയാഴ്ച വൈകീട്ട് മാനത്തുമംഗലം ബൈപാസിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഇത്തരം വ്യാപാര വാണിജ്യ മേളകളും സാംസ്കാരിക പരിപാടികളും ജനങ്ങൾക്ക് ഒന്നിച്ചിരിക്കാൻ വേദിയൊരുക്കുന്നതാണെന്ന് മന്ത്രി ജലീൽ പറഞ്ഞു. 

പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. സാംസ്കാരിക സന്ധ്യ അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എയും അമ്യൂസ്മെൻറ് സോൺ ടി.വി. ഇബ്രാഹീം എം.എൽ.എയും വിദ്യാഭ്യാസ സോൺ മലപ്പുറം നഗരസഭ അധ്യക്ഷ സി.എച്ച്. ജമീലയും ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ, പെരിന്തൽമണ്ണ നഗരസഭ ഉപാധ്യക്ഷ നിഷി അനിൽ രാജ്, നഗരസഭ കൗൺസിലർ പി. വിജയൻ, ജില്ല ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡൻറ് കെ.വി. അൻവർ, മർച്ചൻസ് അസോസിയേഷൻ ജന. സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, വ്യാപാരി വ്യവസായി സമിതി പെരിന്തൽമണ്ണ യൂനിറ്റ് പ്രസിഡൻറ് ഇമേജ് ഹുൈസൻ, സംഘാടക സമിതി മുഖ്യ രക്ഷാധികാരി എം.സി. നസീർ എന്നിവർ സംസാരിച്ചു. മീഡിയവൺ സി.ഇ.ഒ എം. അബ്ദുൽ മജീദ് സ്വാഗതവും ജനറൽ കൺവീനർ ഫാറൂഖ് ശാന്തപുരം നന്ദിയും പറഞ്ഞു. ഷോപ്പിങ് ഉത്സവ് -2017െൻറ പാർട്ണർമാരായ ദുബായ് ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.പി. ബൻസീർ, വസന്തം വെഡ്ഡിങ്സ് ചെയർമാൻ അബ്ദുൽ ബാരി, ഹൈസ്ലീപ് മാട്രസ് എം.ഡി അബ്ദുസ്സമദ്, റീറോ ദോത്തി മാർക്കറ്റിങ് മാനേജർ ശേഖർ, ഫോർച്യൂണ ഡെസ്റ്റിനേഷൻ ആൻഡ് ട്രാവൽസ് എം.ഡി മുഹമ്മദ് ൈഫസൽ, ഫാൻറസി പാർക്ക് മാർക്കറ്റിങ് മാനേജർ പി. ഇസ്ഹാഖ്, മാധ്യമം മലപ്പുറം റീജനൽ മാനേജർ കെ.വി. മൊയ്തീൻകുട്ടി എന്നിവർക്ക് മൊമെേൻറാകൾ സമ്മാനിച്ചു.
 
Tags:    
News Summary - mediaone shopping utsav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.