മീഡിയവണ്‍ ‘ഫേസ് ഓഫ് കേരള’ പുരസ്കാരം ഇന്ന് മുഖ്യമന്ത്രിക്ക് സമ്മാനിക്കും

തി​രു​വ​ന​ന്ത​പു​രം: മീ​ഡി​യ​വ​ണ്‍ ഫേ​സ് ഓ​ഫ് കേ​ര​ള പു​ര​സ്കാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ആറിന് കോ​വ​ളം ലീ​ല റാ​വി​സി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. മ​ല​യാ​ള മ​നോ​ര​മ മു​ന്‍ എ​ഡി​റ്റോ​റി​യി​ല്‍ ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ജേ​ക്ക​ബ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ണ്‍ ഗ്രൂ​പ് എ​ഡി​റ്റ​ര്‍ ഒ. ​അ​ബ്ദു​റ​ഹ്​​മാ​ന്‍, ദ ​ടെ​ലി​ഗ്രാ​ഫ് എ​ഡി​റ്റ​ര്‍ ആ​ര്‍. രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​ർ ചേ​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ്മാ​നി​ക്കും.

വാ​ര്‍ത്ത​ക​ളി​ലെ സാ​ന്നി​ധ്യം​കൊ​ണ്ട് ജ​ന​ങ്ങ​ളി​ല്‍ സ്വാ​ധീ​നം സൃ​ഷ്ടി​ക്കു​ന്ന മു​ഖ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന പ​രി​പാ​ടി​യാ​ണ്​ മീ​ഡി​യ​വ​ണ്‍ ‘ഫേ​സ് ഓ​ഫ് കേ​ര​ള’. എ​ഡി​റ്റോ​റി​യ​ല്‍ ബോ​ര്‍ഡ് മു​ന്നോ​ട്ട് വെ​ച്ച 10 പേ​രി​ല്‍നി​ന്ന് പ്രേ​ക്ഷ​ക​ര്‍ നാ​ലു​പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക നി​ര്‍ദേ​ശി​ച്ചു. തു​ട​ര്‍ന്ന് വി​ദ​ഗ്​​ധ പാ​ന​ലും പ്രേ​ക്ഷ​ക​രും ചേ​ര്‍ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ 2021 ലെ ‘​ഫേ​സ് ഓ​ഫ് കേ​ര​ള’​യാ​യി നി​ശ്ച​യി​ച്ച​ത്.

Tags:    
News Summary - MediaOne 'Face of Kerala' award to Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.