മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച ലസിത പാലക്കലിനെതിരെ മീഡിയവൺ പരാതി

കോഴിക്കോട്: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച മാധ്യമപ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവമോർച്ച കണ്ണൂർ ജില്ല മുൻ സെക്രട്ടറിയും പാർട്ടിയുടെ സോഷ്യൽ മീഡിയ പോരാളിയുമായ ലസിത പാലക്കലിനെതിരെ പരാതി. മാധ്യമപ്രവർത്തക ജോലി ചെയ്യുന്ന സ്ഥാപനമായ മീഡിയവൺ ആണ് പൊലീസിൽ പരാതി നൽകിയത്. 

പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവർത്തകയാണ് മാപ്പ് പറയേണ്ടതെന്നും പൊതുജനം നേരിൽ കണ്ട സത്യത്തെക്കാൾ വലുതല്ല മാധ്യമപ്രവർത്തകയുടെ ആരോപണമെന്നുമാണ് ലസിത പാലക്കൽ ഫേസ്ബുക്കിൽ കുറിച്ചത്. 

ലസിത പാലക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

സുരേഷ് ഗോപിയല്ല മാപ്പുപറയേണ്ടത്.⁉️ ഒമ്പതോളം വരുന്ന ക്യാമറകൾക്കു മുന്നിൽ വെച്ച് സുരേഷ് ഗോപിയെ പോലുള്ള വ്യക്തി മീഡിയ വൺ ചാനൽ കറസ്പോണ്ടന്റനോട്‌ അപമര്യാദയായി പെരുമാറി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവർത്തകയാണ് മാപ്പ് പറയേണ്ടത്, പൊതുജനം നേരിൽ കണ്ട സത്യത്തെക്കാൾ വലുതല്ല മാധ്യമപ്രവർത്തകയുടെ ആരോപണം. സുരേഷ് ഗോപി എന്ന വ്യക്തിയെ തേജോ വധം ചെയ്യുമ്പോൾ നമ്മൾ ജനങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇവളെപ്പോലുള്ള മാധ്യമപ്രവർത്തകർ ജന മധ്യത്തിലേക്ക് പടച്ചുവിടുന്ന കള്ളക്കഥകൾ ഇതുപോലെ തന്നെ ആയിരിക്കും, രാജ്യത്തും സമൂഹത്തിലും അന്തചിന്ദ്രങ്ങൾ വളർത്തുന്ന കാപ്പനെ പോലുള്ള മാധ്യമ മത തീവ്രവാദികളെ പോറ്റി വളർത്തുന്ന ഇതുപോലെയുള്ള മാധ്യമപ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും ജന മധ്യത്തിൽ ഒറ്റപ്പെടുത്തുക. ഇവരെ പൊതുമധ്യത്തിൽ നിന്നും ആട്ടിയോടിക്കുക.

എന്നും S.G യോടൊപ്പം... ❤️💚💙

മാധ്യമപ്രവർത്തകരിലെ കപടതകളെ തിരിച്ചറിയുക...‼️

അവരെ അടിച്ചോടിക്കുക...‼️

Tags:    
News Summary - Mediaone complaint against Lasitha Palakkal for insulting the journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.