കൊച്ചി: കാലഘട്ടം ആവശ്യപ്പെടുന്നത് ഭയരഹിതമായ മാധ്യമപ്രവർത്തനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമൂഹത് തിൽ നടമാടുന്ന തെറ്റുകൾക്കുനേരെ ശബ്ദിക്കാൻ കഴിയണം. സമൂഹത്തിെൻറ പുരോഗതിക്കപ്പുറം സാധാരണക്കാരെൻറ ജീവൽപ ്രശ്നങ്ങളിലേക്കുകൂടി ശ്രദ്ധപതിപ്പിക്കാൻ മാധ്യമങ്ങൾ തയാറാകണം. ബിസിനസ് രംഗത്ത് വിജയിച്ച അതികായർക്ക് മീഡിയവൺ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമസംസ്കാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. സമൂഹത്തിലെ സംഭവവികാസങ്ങളെ വളരെ ശ്രദ്ധയോടെയാണ് ഇവിടത്തെ മാധ്യമങ്ങൾ വീക്ഷിക്കുന്നത്. അത് സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടമയുടെ ഭാഗമാണ്. പുരസ്കാര ജേതാക്കൾ തങ്ങളുടെ നേട്ടങ്ങൾ നാടിെൻറ പുരോഗതിക്കായി സമർപ്പിക്കണമെന്നും ഗവർണർ ഓർമിപ്പിച്ചു.
വിവിധമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച 22 വ്യവസായ പ്രമുഖർക്കുള്ള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്തു. കോട്ടക്കൽ ആര്യവൈദ്യശാല മെഡിക്കൽ ഡയറക്ടർ പി.കെ. വാര്യർക്ക് മീഡിയവൺ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി. ഡോ. വാര്യർക്ക് വേണ്ടി മകൻ ഡോ. കെ. ബാലചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ബിസിനസ് മാൻ ഓഫ് ദി ഇയറായി തെരെഞ്ഞടുത്ത വിജു ജേക്കബ് (സിൈന്തറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്), വിമൻ എൻറർപ്രണർ ഓഫ് ദി ഇയർ പമേല അന്ന മാത്യു (എഫ്.സി.ഐ ഒ.ഇ.എൻ), ബിസിനസ്മെൻ അവാർഡ് ഫോർ സി.എസ്.ആർ ആക്ടിവിറ്റീസിന് തെരഞ്ഞെടുക്കപ്പെട്ട ഫൈസൽ കൊട്ടിക്കോളൻ (കെ.ഇ.എൽ ഹോൾഡിങ്സ്) എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.
വ്യത്യസ്ത ബിസിനസ് മേഖലകളിൽ മികവ് തെളിയിച്ച ബോബി ചെമ്മണ്ണൂർ (ചെയർമാൻ, ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലറി), ഫാ. സെബാസ്റ്റ്യൻ നഴിയമ്പാറ (പി.ഡി.ഡി.പി ചെയർമാൻ), പീറ്റർ പോൾ പിട്ടാപ്പിള്ളിൽ (എം.ഡി, പിട്ടാപ്പിള്ളിൽ ഏജൻസീസ്), കല്ലിങ്ങൽ ഇമ്പിച്ചി അഹമ്മദ് (ശോഭിക വെഡിങ് മാൾ), ഡോ. കെ.യു. കുഞ്ഞുമൊയ്തീൻ (എം.ഡി, എം.ആർ.എം.സി ഐ.വി.എഫ്), ഹംസ കുറുങ്കാടൻ (എം.ഡി, ഇന്ദ്രോള ടി.എം.ടി), മടപ്പറമ്പിൽ ബാബു (ചെയർമാൻ, ഒറിയോൺ ബാറ്ററി), എ.പി. എൽദോ വൈദ്യർ (സെൻറ് പോൾസ് ആയുർവേദ), ഡോ. താഹിർ കല്ലാട്ട് (ചെയർമാൻ, കല്ലാട്ട് ഗ്രൂപ്), ഡോ. കെ.പി. പ്രവീൺ (െചയർമാൻ ആൻറ് മാനേജിങ് ഡയറക്ടർ, സേഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ്), കായൽമടത്തിൽ മുഹമ്മദ് റാഫി (ചെയർമാൻ, കെ.എം.ജി.സി -വാട്ടർ പ്രൂഫിങ് ആൻഡ് പെയിൻറ്സ്), ടി.ടി. മുഹമ്മദ് അബ്ദുൽ സലാം (എം.ഡി, ലാസിയ ജനറൽ ട്രേഡിങ്), ഡോ. കെ.എം. സുൽഫിക്കർ (ചെയർമാൻ, സിയാൻ ഇൻറർനാഷനൽ ഗ്രൂപ്), പി.ബി. സുനിൽകുമാർ (എം.ഡി, പി.ബി.എസ് ഫുഡ്മാസോൺ ഓൺലൈൻ സൂപ്പർ മാർക്കറ്റ്) അബ്ദുൽ കബീർ (എം.ഡി, ജാം ജൂം ബിസിനസ് ഗ്രൂപ്), ഫിലിപ് എം. മുളക്കൽ (മാനേജിങ് പാർട്ണർ, ഓഷ്യൻ പോളിമർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), ഇഖ്ബാൽ ഷെയ്ഖ് ഉസ്മാൻ (എം.ഡി, പൂജ ഹൈപ്പർ ഷോപ്പി), എൻ. നിഖിൽ (എം.ഡി, റിലേഷൻസ് മീഡിയ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
കൊച്ചി മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. എം.പിമാരായ എ.എം. ആരിഫ്, ഹൈബി ഈഡൻ, മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റോഷൻ കക്കാട്ട്, ബിസിനസ് മേധാവി എം. സാജിദ് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.