കോഴിക്കോട്: ‘മീഡിയവണ്‍’ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് സര്‍വിസില്‍നിന്ന് വിരമിച്ചു. മീഡിയവണ്‍ ചാനല്‍ സംപ്രേഷണം ആരംഭിച്ചതു മുതല്‍ എഡിറ്റോറിയല്‍ വിഭാഗത്തെ നയിച്ച സി.എല്‍. തോമസ് നാലു പതിറ്റാണ്ടോളം നീണ്ട മാധ്യമപ്രവര്ത്തനത്തിനൊടുവിലാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുന്നത്. ഏഴുവര്‍ഷം പിന്നിട്ട മീഡിയവണിനെ മുന്‍നിര ചാനലുകളിലൊന്നാക്കി മാറ്റുന്നതില്‍ സി.എല്‍. തോമസ് നേതൃപരമായ പങ്കുവഹിച്ചു.
1983ല്‍ ‘ദേശാഭിമാനി’ പത്രത്തില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച സി.എല്‍. തോമസ്, ‘സദ്വാര്ത്ത’യുടെ കോഓഡിനേറ്റിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995ല്‍ ‘ഏഷ്യാനെറ്റി’ല്‍ എത്തിയ സി.എല്‍. തോമസ് അവിടെ എക്സിക്യൂട്ടിവ് എഡിറ്ററായിരിക്കെ 2012ലാണ് മീഡിയവണില്‍ ചുമതലയേല്‍ക്കുന്നത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ്. ഭാര്യ: ശോഭ. മക്കള്‍: സത്യ തോമസ്, ഹര്‍ഷ തോമസ്.
മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങില്‍ മാനേജ്മെൻറും സഹപ്രവര്‍ത്തകരും സി.എല്‍. തോമസിന് യാത്രയയപ്പ് നല്കി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മീഡിയവണ്‍ ടീം അംഗങ്ങള്‍ ഓണ്‍ലൈനിലൂടെ പരിപാടിയില്‍ പങ്കാളികളായി. മീഡിയവണ്‍ വൈസ് ചെയര്മാന് പി. മുജീബുർറഹ്മാന് െമമേൻറായും മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് ഉപഹാരവും നല്കി. എം.ഡി ഡോ. യാസീന്‍ അശ്റഫ്, സി.ഇ.ഒ റോഷന് കക്കാട്ട്, മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, ബിസിനസ് ഹെഡ് എം. സാജിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടു പതിറ്റാണ്ടിലേറെയായി മലയാള ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ദേവരാജാണ് പുതിയ എഡിറ്റര്‍. ന്യൂസ് 18 കേരളയുടെ വാര്‍ത്താവിഭാഗം മേധാവിയായിരുന്നു.
സൂര്യ ടി.വി, കൈരളി ടി.വി, ഇന്ത്യാവിഷന്, മനോരമ ന്യൂസ് ചാനലുകളില്‍ വിവിധ പദവികള്‍ വഹിച്ചിരുന്ന രാജീവ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയാണ്. ഭാര്യ അഞ്ജന ഗോപിനാഥ് ഐ.ബി.എസ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജറാണ്. മകള്‍: ജാനകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.