തിരുവനന്തപുരം: സെക്രേട്ടറിയറ്റിലേക്ക് മാധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് സർക്കാർ വിലക്കി. ഫോൺ കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ് ആൻറണി കമീഷൻ റിപ്പോർട്ട് സമർപ്പണം റിേപ്പാർട്ട് ചെയ്യാൻ ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴാണ് മാധ്യമങ്ങളെ തടഞ്ഞത്. രാവിലെ ഒമ്പതരയോടെയായിരുന്നു റിപ്പോർട്ട് സമർപ്പണം.
സെക്രേട്ടറിയറ്റിലെ ഗേറ്റിൽ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ തടയുകയായിരുന്നു. പ്രവേശിപ്പിക്കാൻ അനുമതിയില്ലെന്നായിരുന്നു സുരക്ഷ ജീവനക്കാരുടെ നിലപാട്. മുഖ്യമന്ത്രിയുടെ ഒാഫിസിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭ്യമായില്ല. പ്രവേശനം വിലക്കിയതോടെ ചാനലുകൾ സെക്രേട്ടറിയറ്റിന് പുറത്ത് കേൻറാൺമെൻറ് റോഡിെൻറ വശത്തുനിന്നാണ് റിപ്പോർട്ടിങ് നടത്തിയത്.
റിപ്പോർട്ട് സമർപ്പണത്തിെൻറ ദൃശ്യങ്ങൾ പകർത്താൻ വേണ്ടിയായിരുന്നു മാധ്യമങ്ങൾ എത്തിയത്. റിപ്പോർട്ട് സമർപ്പണത്തിെൻറ ദൃശ്യങ്ങൾ പിന്നീട് മുഖ്യമന്ത്രിയുടെ ഒാഫീസ്തന്നെ പുറത്തുവിട്ടു. മാധ്യമപ്രവർത്തകരോട് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘കടക്കൂ പുറത്ത്’, ഏതാനും ദിവസം മുമ്പ് നടത്തിയ ‘മാറിനിൽക്കങ്ങോട്ട്’ പ്രയോഗങ്ങൾ വിവാദമായതിനു പിന്നാലെയാണ് സെക്രേട്ടറിയറ്റിൽ മാധ്യമങ്ങളെ വിലക്കുന്നത്. നേരത്തേ സെക്രേട്ടറിയറ്റ് കോമ്പൗണ്ടിൽ മുഖ്യമന്ത്രിയുടെ ഒാഫിസിന് താഴെവരെ മാധ്യമങ്ങൾക്ക് കയറുന്നതിനു വിലക്കുണ്ടായിരുന്നില്ല. ഇതാണ് ചൊവ്വാഴ്ച തടഞ്ഞത്. സോളാർ കമീഷൻ റിപ്പോർട്ട് സമർപ്പണ വേളയിലും മുഖ്യമന്ത്രിയുടെ ഒാഫിസിന് താഴെ വരെ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. സെക്രേട്ടറിയറ്റിൽ മാധ്യമങ്ങളെ വിലക്കിയതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
സെക്രേട്ടറിയറ്റിലെ മാധ്യമവിലക്ക് അപലപനീയം -കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: സെക്രേട്ടറിയറ്റ് വളപ്പിൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെ തടഞ്ഞ് പുറത്തുനിർത്തിയ സംഭവം കേരളത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യബോധത്തിന് നിരക്കാത്തതുമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. അതുപോലെതന്നെ മൂന്നാറിൽ മാധ്യമപ്രവർത്തകരെ പൊതുനിരത്തിൽ തടയുകയും പൊതുവഴിയിൽ കുപ്പിച്ചില്ല് വിതറുകയും ചെയ്തതിന് പിന്നിലെ മനോഭാവവും തീർത്തും ജനാധിപത്യവിരുദ്ധവുമാണ്. തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രമേ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യാവൂ എന്നാണോ അധികാരസ്ഥാനത്തുള്ളവർ ഉദ്ദേശിക്കുന്നത്. സെക്രേട്ടറിയറ്റ് വളപ്പിലേക്ക് നിയമവിധേയമായി പ്രവേശിക്കാൻ ഏത് പൗരനും അവകാശമുണ്ട്. ഇതാണ് തടയപ്പെട്ടത്.
കേരള ചരിത്രത്തിൽ തന്നെ അപൂർവമായ നടപടിയാണിത്. അനിഷ്ടകരമായ വാർത്തകളോട് ജനാധിപത്യപരമായി വിയോജിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിനുപകരം തടഞ്ഞും മാറ്റിനിർത്തിയുമുള്ള രീതികൾ ജനാധിപത്യത്തിെൻറ വിപരീതമായ ദിശയിലുള്ള മനോഭാവമാണ്. അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ഭരണാധികാരികൾ ഇക്കാര്യത്തിൽ പുനർവിചിന്തനത്തിന് തയാറാകണമെന്ന് യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സെക്രേട്ടറിയറ്റിലെ മാധ്യമവിലക്ക് വലിയ തെറ്റ് -പന്ന്യൻ
കൊല്ലം: സെക്രേട്ടറിയറ്റിൽ മാധ്യമങ്ങളെ വിലക്കിയത് വലിയ തെറ്റാണെന്ന് സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ. ജനാധിപത്യത്തിെൻറ നാലാംതൂണാണ് മാധ്യമങ്ങൾ. മാധ്യമ വിമർശനങ്ങൾക്ക‌് മുന്നിൽ ചൂളുന്നതെന്തിനാണ്. മാധ്യമവിലക്ക് പുനഃപരിശോധിക്കേണ്ടതാണെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.