ശരണപാത പൊലീസ്​ വലയത്തിൽ

നി​ല​ക്ക​ൽ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ യാ​ത്ര​ക്കാ​രെ​ പെ​രു​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട്​ പൊ​ലീ​സ്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തീ​ർ​ഥാ​ട​ക​രെ ബേ​സ്​ ക്യാ​മ്പാ​യ നി​ല​ക്ക​ലി​ൽ​പോ​ലും പ്ര​വേ​ശി​പ്പി​ക്കാ​തെ ഇ​ല​വു​ങ്ക​ലി​ൽ ത​ട​ഞ്ഞ്​ മ​ട​ക്കി അ​യ​ച്ചു. ബ​സി​ൽ ടി​ക്ക​റ്റെ​ടു​ത്ത്​ ​യാ​ത്ര ചെ​യ്​​ത​വ​രെ​പോ​ലും ഇ​റ​ക്കി​വി​ട്ട പൊ​ലീ​സ്​ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പോ​ലും ഹ​നി​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ്​ പൊ​ലീ​സി​​​​െൻറ ന​ട​പ​ടി​ക​ൾ ​േപാ​യ​ത്. നി​രോ​ധാ​ജ്ഞ​യു​ടെ പേ​രി​ൽ ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ പൊ​ലീ​സ്​ കൈ​യ​ട​ക്കി​യ നി​ല​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്​​ച. പ​ത്ത​നം​തി​ട്ട മു​ത​ൽ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ​ല്ലാം പൊ​ലീ​സ്​ സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ഇ​ല​വു​ങ്ക​ൽ മു​ത​ൽ വ​ഴി​നീ​ളെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ്​ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​ല​വു​ങ്ക​ലി​ൽ ത​ട​യു​ക​യാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ഇ​വി​ടെ ത​ട​ഞ്ഞു​െ​വ​ച്ചു. 11 മ​ണി​യോ​ടെ ത​ട​ച്ചി​ൽ നി​ല​ക്ക​ലി​ലേ​ക്ക്​ മാ​റ്റി. ഉ​ച്ച​യോ​ടെ​യാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്നു എ​ല്ലാ​വ​രും. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ല​വു​ങ്ക​ലി​ൽ ത​ട​ഞ്ഞ പൊ​ലീ​സ്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ലേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ​വെ​ന്നും മ​ട​ങ്ങി​പ്പോ​കാ​നും നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ​മ്പ​യി​ലും സ​ന്നി​ധാ​ന​െ​ത്ത​യും വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും അ​വി​ടേ​ക്ക്​ സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും എ​ല്ലാം പൊ​ലീ​സ്​ ത​ട​ഞ്ഞി​ട്ടു. ന​ട തു​റ​ക്കു​േ​മ്പാ​ൾ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക്​ പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഭ​ക്ഷ​ണം ല​ഭി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്​.

രാത്രി 9 മണിക്ക് മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടാൻ പൊലീസ് അനുമതി നൽകി. ഐ.ജി അശോക് യാദവാണ് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടാന്‍ നിര്‍ദേശം നല്‍കിയത്. എന്നാൽ ത്രിവേണിപാലത്തിൽ വെച്ച് മാധ്യമപ്രവർത്തകരുടെ വാഹനം പൊലീസ് വീണ്ടും തടഞ്ഞു. വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടില്ലെന്നും നടന്ന് പോകാമെന്നും മാധ്യമപ്രവർത്തകരോട് പൊലീസ് അറിയിച്ചു.

തു​ലാ​മാ​സ പൂ​ജ​ക്ക്​ മു​മ്പ്​ ഒ​ക്​​ടോ​ബ​ർ 17 മു​ത​ൽ വ​ലി​യ സം​ഘ​ർ​ഷ​മാ​യി​രു​ന്നു സ​ന്നി​ധാ​ന​ത്തും നി​ല​ക്ക​ലി​ലും പ​മ്പ​യി​ലു​മൊ​ക്കെ ഉ​ണ്ടാ​യ​ത്. സ​മാ​ന സാ​ഹ​ച​ര്യം ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​കു​മെ​ന്ന സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ്​ ക​ന​ത്ത പൊ​ലീ​സ്​ വ​ല​യം ഒ​രു​ക്കി​യ​ത്.

എ.​ഡി.​ജി.​പി അ​നി​ൽ കാ​ന്തി​​​​െൻറ​യും മൂ​ന്ന്​ ​െഎ.​ജി​മാ​രു​ടെ​യും 10 എ​സ്.​പി​മാ​രു​ടെ​യും അ​ട​ക്കം 2300ഒാ​ളം പൊ​ലീ​സു​കാ​രെ സ​ന്നി​ധാ​നം, പ​മ്പ, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​രു​മേ​ലി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശ​ബ​രി​മ​ല​യി​ലേ​ക്ക്​ വ​രു​ന്ന ഒാ​രോ ജ​ങ്​​ഷ​നു​ക​ളി​ലും മൂ​ന്നും നാ​ലും പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​മാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ 29 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ്​ ന​ട തു​റ​ക്കു​ന്ന​ത്.

നിരോധനാജ്ഞ നിലവിലുള്ള ഇലവുങ്കൽ മുതൽ സന്നിധാനംവരെ 35 കിലോമീറ്ററോളം പൂർണമായും പൊലീസ്​ ബന്തവസിലാണ്​. ജീപ്പുകളിൽ സംഘമായി പൊലീസ്​ റോന്തുചുറ്റുന്നു​. അതേസമയം, സംഘ്​പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നുവെന്നാണ്​ ​ ഇൻറലിജന്‍സ് റിപ്പോര്‍ട്ട്. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ തടയാന്‍ വയോധികമാരെ അണിനിരത്തിയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്​ച പമ്പയിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരുടെ യോഗം ചേർന്നിരുന്നു. 50 വയസ്സ്​​ കഴിഞ്ഞ 30 അംഗ വനിത പൊലീസിനെ സന്നിധാനത്ത്​ നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്​.

സമരക്കാരെ നേരിടാൻ സന്നിധാനത്ത്​ കണ്ണീർവാതകം അടക്കം പൊലീസ്​ എത്തിച്ചതായാണ്​ വിവരം. ആംബുലൻസുകളും സജ്ജീകരിക്കുന്നുണ്ട്​. ക്ഷേത്ര പ്രവേശനത്തിന്​ യുവതികളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന്​​ പത്തനംതിട്ട കലക്​ടർ പി.ബി. നൂഹും എസ്​.പി ടി. നാരായണനും പറഞ്ഞു. 15ഒാളം യുവതികൾ ദിവസങ്ങൾക്ക്​ മു​േമ്പ ഫോണിലൂടെ പൊലീസ്​ സംരക്ഷണം തേടിയിരുന്നതായി സൂചനയുണ്ട്​.

Tags:    
News Summary - Media Grants Entry to Pamba-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.