മാധ്യമം സീനിയർ ന്യൂസ്​ എഡിറ്റർ എം.ഫിറോസ്​ഖാന്​ സംസ്​ഥാന മാധ്യമ പുരസ്​കാരം

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​​െൻറ 2017ലെ മാധ്യമപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പത്രമാധ്യമത്തിലെ ജനറൽ റിപ്പോർ ട്ടിങ്ങിന്​ ‘മാധ്യമം’ സീനിയർ ന്യൂസ് എഡിറ്റർ എം. ഫിറോസ് ഖാൻ അവാർഡിന്​ അർഹനായി. ‘മൃതദേഹങ്ങൾ സാക്ഷി’ എന്ന വാർത്ത പരമ്പരക്കാണ്​ പുരസ്‌കാരം. 2017 ആഗസ്​റ്റിൽ അഞ്ചുദിവസങ്ങളിലായി മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പരമ്പര പ്രവാസലോകത് ത്​ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ വിമാനക്കമ്പനികൾ ഉൾപ്പെടെ നടത്തുന്ന ചൂഷണങ ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കുന്നതായിരുന്നു. മാധ്യമം ദുബൈ ലേഖകനായിരിക്കെ നടത്തിയ അന്വ േഷണമാണ്​ പരമ്പരയുടെ ഉള്ളടക്കം.

മീഡിയവൺ റിപ്പോർട്ടർ റഹീസ് റഷീദ്​, കാമറമാൻ ജയ്‌സൽ ബാബു എന്നിവർക്ക്​ ടെലിവിഷൻ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. വിഴിഞ്ഞം തുറമുഖം അതിജീവനം എന്ന റിപ്പോർട്ടിനൊപ്പമുള്ള വിഷ്വലിനാണ് ജയ്​സൽ ബാബുവിന്​ അംഗീകാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖ മാധ്യമപ്രവർത്തകരായ തോമസ് ജേക്കബ്, സി.എസ്. വെങ്കിടേശ്വരൻ, കാർട്ടൂണിസ്​റ്റ്​ യേശുദാസൻ എന്നിവരടങ്ങിയ ജൂറിയാണ് പത്രമാധ്യമ അവാർഡുകൾ നിർണയിച്ചത്. നീലൻ, കെ.ബി. വേണു, രാജേശ്വരി മോഹൻ എന്നിവരടങ്ങുന്ന ജൂറിയാണ് ടി.വി അവാർഡുകൾ നിശ്ചയിച്ചത്.

1993 മുതൽ മാധ്യമം പത്രാധിപ സമിതിയിലുള്ള എം. ഫിറോസ്​ഖാന്​ രാംനാഥ്​ ഗോയങ്ക ജേണലിസം എക്​സലൻസ്​ അവാർഡ്​, ഡച്ച്​ സർക്കാർ ഫെ​േലാഷിപ്, സംസ്​ഥാന സ്​പോർട്​സ്​ കൗൺസിൽ അവാർഡ്​, മുഷ്​താഖ്​ അവാർഡ്​, ദുബൈ ​േഗ്ലാബൽ വില്ലേജ്​ അന്താരാഷ്​ട്ര മീഡിയ അവാർഡ്​ തുടങ്ങിയവ ​ലഭിച്ചിട്ടുണ്ട്​. ‘ഫുട്​ബാൾ-ചരിത്രവും വർത്തമാനവും’, ‘മരുഭൂമിയെ പ്രണയിച്ചവർ’ എന്നീ പുസ്​തകങ്ങൾ രചിച്ചു​. കോഴിക്കോട്​ പുതിയപാലത്തെ എം. അബ്​ദുൽ ഖാദർ^കെ.വി. മറിയംബി ദമ്പതികളുടെ മകനാണ്​. മെഹ്​ജബിനാണ്​ ഭാര്യ. നവീദ്​ ഖാൻ, നദ മറിയം, ഉദാത്ത്​ ഖാൻ എന്നിവർ മക്കളാണ്​.

ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച മീഡിയ വൺ ക്യാമറാമാൻ ജയ്‌സൽ ബാബുവും റിപ്പോർട്ടർ റഹീസ് റഷീദും

സംസ്ഥാന മാധ്യമ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാറി​​െൻറ 2017ലെ മാധ്യമപുരസ്‌കാരങ്ങളിൽ വികസനോന്മുഖ റിപ്പോർട്ടിങ്ങിൽ മംഗളം സീനിയർ റിപ്പോർട്ടർ കെ. സുജിത്ത്, ഫോട്ടോഗ്രഫിയിൽ മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫർ സിദ്ദീഖുൽ അക്ബർ എന്നിവർ അവാർഡിന്​ അർഹരായി. മികച്ച കാർട്ടൂണിനുള്ള അവാർഡ് മാതൃഭൂമി കാർട്ടൂണിസ്​റ്റ്​ കെ. ഉണ്ണികൃഷ്ണനാണ്.മനോരമ ന്യൂസിലെ എം. ദിനുപ്രകാശിനാണ് ടി.വി റിപ്പോർട്ടിങ്ങിനുള്ള അവാർഡ്.

റിപ്പോർട്ടർ ചാനലിലെ അനൂജ ദേവിക്ക്​ ടി.വി ന്യൂസ് റീഡർക്കും എ.സി.വി സീനിയർ ന്യൂസ് എഡിറ്റർ ബി. അഭിജിത്തിന്​ ടി.വി അഭിമുഖത്തിനുമുള്ള അവാർഡ് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടൻറ്​ ജിമ്മി ​െജയിംസിന് ടി.വി അഭിമുഖത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കാമറമാൻ ജിബിൻ ബേബിക്കാണ് ടി.വി കാമറക്കുള്ള അവാർഡ്. എഡിറ്റിങ്ങിന് മാതൃഭൂമി ന്യൂസ് സീനിയർ വിഷ്വൽ എഡിറ്റർ ബൈജു നിഴൂരിനാണ് അവാർഡ്. മനോരമ ന്യൂസ് വിഡിയോ എഡിറ്റർ ഡാൾട്ടൻ ജോസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.

Tags:    
News Summary - media awards-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.