കൊച്ചി: നാല് കോടിയുടെ എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുേപർ പിടിയിലായ സംഭവത്തിൽ വയനാട്ടിൽ റെയ്ഡ്. പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു നടപടി. വയനാട് പുളിയന്മലയിൽ പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന ടെൻറ് ഹൗസിലാണ് റെയ്ഡ് നടത്തിയത്. ഇവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുെന്നന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. ഇവിടെനിന്ന് പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. ആറുമാസമായി ഇവിടെ ആരും വരാറില്ലെന്ന വിവരമാണ് സമീപവാസികളിൽനിന്ന് ലഭിച്ചത്.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിക്കടത്തിെൻറ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ശങ്കർ പറഞ്ഞു. തുടർന്ന് നടക്കുന്ന വിശദ ചോദ്യം െചയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിെൻറ പ്രതീക്ഷ.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡും കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ത്രീ ഉൾപ്പെട്ട സംഘം കാക്കനാട്ടെ ഫ്ലാറ്റിൽനിന്ന് വ്യാഴാഴ്ച അറസ്റ്റിലായത്. കോഴിക്കോട് സ്വദേശികളായ ശ്രീമോൻ, മുഹമ്മദ് ഫവാസ്, ഷബ്ന, കാസർകോട് സ്വദേശി അജു എന്ന അജ്മൽ, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരായിരുന്നു പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.