Posted On
date_range Updated On
date_range എം.സി ഖമറുദ്ദീനെ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റി
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍പെട്ട എം.സി ഖമറുദ്ദീനെ യു.ഡി.എഫ് കാസര്‍കോട് ജില്ല ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. സി.ടി അഹമ്മദലിയാണ് പുതിയ ചെയര്‍മാന്‍.
പുനഃസംഘടനയിലാണ് ചെയര്‍മാന്‍ മാറ്റം. കോട്ടയം ജില്ലയില്‍ ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫാണ് പുതിയ യു.ഡി.എഫ് ചെയര്‍മാന്‍. നേരത്തെ ചെയര്‍മാന്‍ സ്ഥാനം ജോസ് വിഭാഗത്തിനായിരുന്നു. പത്തനംതിട്ട ജില്ലയിലെ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസില്‍നിന്ന് കോണ്‍ഗ്രസ് ഏറ്റെടുത്തു.
ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ് വന്നതോടെ യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ തയാറാണെന്ന് നേരത്തെ തന്നെ ഖമറുദ്ദീന്‍ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.