ഇടപ്പള്ളി വടക്കുംഭാഗം 36 മോഡല്‍ കേരളം അനുകരിക്കണമെന്ന് എം.ബി രാജേഷ്

കൊച്ചി: കോര്‍പ്പറേഷന്‍ പരിധിയില്‍ കുന്നുംപുറം 36 ാം ഡിവിഷനില്‍ ജൈവ മാലിന്യ സംസ്‌കരണ, അജൈവ മാലിന്യ ശേഖരണ യൂനിറ്റായ ഇടപ്പള്ളി വടക്കുംഭാഗം 36 മോഡല്‍ കേരളം മുഴുവന്‍ അനുകരിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. മാലിന്യ സംസ്‌കരണ യൂനിറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യക്കൂനയായി കിടന്ന സ്ഥലം മാലിന്യ സംസ്‌കരണ യൂനിറ്റ് യാഥാർഥ്യമായതോടെ മാലിന്യ മുക്തമായി. രണ്ട് ടണ്‍ ജൈവമാലിന്യങ്ങള്‍ യൂനിറ്റില്‍ സംസ്‌കരിക്കാനും വളമായി മാറ്റാനും സാധിക്കും. ബ്രഹ്‌മപുരത്തിന് ശേഷം കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ 25 കണ്ടെയ്‌നര്‍ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററുകളും (എം. സി.എഫ്) 60 ടണ്‍ ശേഷിയുള്ള നാല് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റികളും(ആര്‍.ആര്‍.എഫ്) ആരംഭിച്ചു. ആര്‍.ആര്‍.എഫുകള്‍ പത്ത് എണ്ണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലമായി വെള്ളക്കെട്ട് പരിഹരിക്കാന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഹരിത കര്‍മ്മ സേന അംഗങ്ങളെയും ഇടപ്പള്ളി വടക്കുംഭാഗം 36 മോഡല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് നേതൃത്വം നല്‍കിയ വിവിധ വ്യക്തികളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ മുഖ്യാതിഥിയായി. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - MB Rajesh said that Kerala should emulate Edappally Vadakkumbhaga 36 model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.