മാവൂർ ഗ്രാസിം റയോൺസ് കമ്പനി പൂട്ടാൻ കാരണം വനം വകുപ്പിന്‍റെ വീഴ്ച; 294 കോടി നഷ്​ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതി തള്ളി

കൊച്ചി: കമ്പനി പൂ​ട്ടേണ്ടിവന്നതിന്​ കാരണക്കാരെന്ന നിലയിൽ സർക്കാറും വനം വകുപ്പും 294 കോടി രൂപ നഷ്​ടപരിഹാരം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കോഴിക്കോട് മാവൂരിലെ ഗ്രാസിം റയോൺസ് കമ്പനി നൽകിയ പരാതി ആർബിട്രേഷൻ ട്രൈബ്യൂണൽ തള്ളി. അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ വനം വകുപ്പ് മനപ്പൂർവം വീഴ്ച വരുത്തിയതിനെത്തുടർന്നാണ് കമ്പനി പൂട്ടേണ്ടിവന്നതെന്ന്​ ആരോപിച്ചാണ് കമ്പനി നഷ്​ടപരിഹാരം ആവശ്യപ്പെട്ടത്.

തർക്കപരിഹാരത്തിന്​ നടപടി വേണമെന്ന കമ്പനിയുടെ ആവശ്യം നേര​േത്ത തള്ളിയ ഹൈകോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി ജസ്​റ്റിസ് കെ.ടി. തോമസിനെ ആർബിട്രേഷൻ ട്രൈബ്യൂണൽ അധ്യക്ഷനായി നിയോഗിച്ചു. കമ്പനി പൂട്ടുന്നതിന് തൊട്ടുമുമ്പ് വനത്തിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങിയ കമ്പനി ഇതിന്​ സർക്കാറിന്​ പണം നൽകിയിരുന്നതായി ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണൽ പരാതി തള്ളുകയായിരുന്നു. എന്നാൽ, ഇൗ അസംസ്കൃത വസ്തുക്കൾ വനംവകുപ്പ് പിന്നീട് ഏറ്റെടുത്ത്​ മറ്റൊരു കക്ഷിക്ക് വിറ്റ സാഹചര്യത്തിൽ അത്രയും തുക തിരിച്ചുനൽകാനും ട്രൈബ്യൂണലി​െൻറ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Mavoor Grasim Rayons companys 294 crore compensation appeal was rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.