Posted On
date_range Updated On
date_range പെസഹ വ്യാഴം: സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ബെന്നി ബഹനാൻ; സ്പീക്കർക്ക് കത്ത് നൽകി
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധ വാരമായി കൊണ്ടാടുന്ന ആഴ്ചയിലെ പെസഹ വ്യാഴം ദിവസം ലോക്സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ബെന്നി ബഹനാൻ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെന്നി ബഹനാൻ ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി സ്വീകരിക്കണമെന്നും സ്പീക്കർക്ക് നൽകിയ കത്തിൽ ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.