കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ വാർത്താ ചാനൽ കാമറാമാൻ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ്‌ പാലക്കാട് ബ്യൂറോയിലെ കാമറാമാനും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ എ.വി. മുകേഷ് (34) ആണ് കൊല്ലപ്പെട്ടത്.

ഇന്നു രാവിലെ പാലക്കാട് കൊട്ടെക്കാട് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് സംഭവം. കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്‍റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആന ആക്രമിച്ചത്.

ഓടുന്നതിനിടെ നിലത്തുവീണ മുകേഷിന്‍റെ ഇടുപ്പിന് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ദീർഘകാലം ഡൽഹി ബ്യൂറോയിൽ കാമറാമാനായിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 'അതിജീവനം' എന്ന കോളം മാതൃഭൂമി ഡോട്ട്കോമിൽ കൈകാര്യം ചെയ്തിരുന്നു.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടെയും ദേവിയുടെയും മകനാണ്. ഭാര്യ: ടിഷ.

Tags:    
News Summary - Mathrubhumi News cameraman died after being attacked by an elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.