മാത്തൂര്‍ ദേവസ്വം ഭൂമി കൈയേറ്റം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴ കൈനകരി വില്ലേജിൽ മാത്തൂര്‍ ഭഗവതി ദേവസ്വം ബോര്‍ഡ് ഭൂമി കൈയേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം വക 34 ഏക്കർ തോമസ് ചാണ്ടിയും കുടുംബവും കൈയേറിയത് ലാൻ‌ഡ് ബോർ‌ഡ് അന്വേഷിക്കും. ഇതിനായി ലാൻ‌ഡ് ബോർ‌ഡ് സെക്രട്ടറി സി.എ. ലതക്ക്​ മന്ത്രി നിർദേശം നൽകി. മാത്തൂർ ദേവസ്വം നൽകിയ പരാതിയെ തുടർന്നാണ് നടപടി. കഴിഞ്ഞദിവസം റവന്യൂമന്ത്രിയെ സന്ദര്‍ശിച്ച്​ ദേവസ്വം പ്രതിനിധികള്‍ ഭൂമി ​ൈകയേറ്റം സംബന്ധിച്ച രേഖകള്‍ കൈമാറിയെന്നാണ് സൂചന. 

മന്ത്രിയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം ദേവസ്വത്തി​​​െൻറ പക്കലുണ്ട്. ഭൂമി സംബന്ധിച്ച കേസ് ലാന്‍ഡ് ​ൈട്രബ്യൂണലി​​​െൻറ പരിഗണനയിലും. മങ്കൊമ്പില്‍ സ്വാമിമാര്‍ എന്നറിയപ്പെടുന്ന കിഴക്കേമഠത്തില്‍ ഭട്ടര്‍ കുടുംബത്തില്‍നിന്ന്​ പോള്‍ ഫ്രാന്‍സിസും കൂട്ടരും വാങ്ങിയ ഭൂമിയാണ് പിന്നീട്​ താന്‍ വാങ്ങിയതെന്നാണ് തോമസ് ചാണ്ടിയുടെ വാദം. എന്നാല്‍, 1986 ജൂണ്‍ 19-നു ലഭിച്ച 7867-ാം നമ്പര്‍ പട്ടയമനുസരിച്ച്‌ ഭൂമിയുടെ യഥാര്‍ഥ അവകാശി മാത്തൂര്‍ ഭഗവതി ദേവസ്വം പൊതുഭരണസമിതിയാണ്. 1998 വരെ ദേവസ്വമാണ് കരമടച്ചിരുന്നത്. അതിനുശേഷം കരമടയ്ക്കാൻ ചെന്നപ്പോളാണ്​ വസ്തു തങ്ങളുടെ പേരിലല്ലെന്ന് അറിയുന്നത്. ചേന്നങ്കര സ്വദേശിയായ പോൾ ഫ്രാൻസിസ് എന്നയാൾ കെ.വി. അയ്യർ, കെ.എസ്. അയ്യർ, കെ.ബി. അയ്യർ എന്നിവരുടെ പേരിലേക്ക് ഇതു മാറ്റിയെടുത്തിരു​െന്നന്നാണ് ദേവസ്വം ആരോപിക്കുന്നത്. ഇക്കാര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സ്വയം കേസെടുത്തു. 

ആലപ്പുഴ ലാൻ‌ഡ് ട്രൈബ്യൂണൽ ഉത്തരവ് പാസാക്കി ചേർത്തല ലാൻ‌ഡ് ട്രൈബ്യൂണലിന് കൈമാറി. പിന്നീട് ഫ്രാൻസിസിനും വിദേശത്ത് സ്ഥിരമാക്കിയ മറ്റ് അഞ്ചു വ്യക്തികൾക്കും പുതിയ പട്ടയം നൽകി. തുടർന്ന് പോൾ ഫ്രാൻസിസ് രേഖകൾ സ്വന്തം പേരിൽ ചമച്ച് 34.68 ഏക്കർ തോമസ് ചാണ്ടിക്കും കുടുംബത്തിനും 2001ൽ അഞ്ച് ആധാരങ്ങളിലായി വിൽക്കുകയായിരുന്നു. തോമസ് ചാണ്ടി തങ്ങളുടെ സ്ഥലം കൈവശം ​െവച്ചതറിഞ്ഞതോടെ ദേവസ്വം ആലപ്പുഴ ഭൂപരിഷ്കരണ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചു. അതോറിറ്റിയുടെ വിധി എതിരായതോടെ തോമസ് ചാണ്ടി ഹൈകോടതിയെ സമീപിച്ചു. 2014ൽ ഹൈകോടതിയും അപ്പലേറ്റ് അതോറിറ്റിയുടെ വിധി ശരി​െവച്ചു. മാത്തൂർ ദേവസ്വത്തെ കക്ഷി ചേ‌ർത്ത് നാലുമാസത്തിനകം ഉത്തരവുണ്ടാക്കാൻ ചേർത്തല ലാൻ‌ഡ് ട്രൈബ്യൂണലിനോട് കോടതി നി‌ർദേശിച്ചെങ്കിലും നടപടിയായില്ല. 

തോമസ് ചാണ്ടിക്കും കുടുംബത്തിനും വേണ്ടി ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കോട്ടയം വിജിലൻസ് കേസെടുത്തിട്ടുണ്ട്. രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുവാദം ചോദിച്ചിട്ട് മൂന്നുവർഷമായിട്ടും അതു ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം പറയുന്നത്.

ഏഴ് വർഷത്തെ നിയമപോരാട്ടം ഫലം കണ്ടു -മാത്തൂർ ദേവസ്വം
ഏഴ്​ വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ തങ്ങൾക്ക്   നീതി ലഭിച്ചതായി മാത്തൂർ ദേവസ്വം പ്രസിഡൻറും പവർ ഓഫ് അറ്റോർണിയുമായ അമൃതകുമാർ.  മാത്തൂര്‍ ദേവസ്വത്തി‍​െൻറ ഭൂമി കൈയേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പ്  അന്വേഷണം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ‘മാധ്യമ’ത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റത്തിൽ സർക്കാർ ഉചിത നടപടി സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്. സത്യത്തിൽ ഇപ്പോഴാണ് ദേവസ്വത്തിന് നീതി ലഭിച്ചിരിക്കുന്നത്. തങ്ങൾ നീതിക്കായി സമീപിച്ച ഏജൻസികൾ കൃത്യമായി അന്വേഷണം നടത്തിയെങ്കിലും മന്ത്രിയുടെ ഇടപെടൽ നടപടികൾ അട്ടിമറിച്ചു. 

ദേവസ്വത്തി‍​െൻറ 34. 68 ഏക്കർ ഭൂമി കൈയേറിയതായി 2005ലാണ്  തങ്ങൾക്ക് മനസ്സിലായത്. പത്ത് കോടി വിലമതിക്കുന്ന ഭൂമി പലപ്പോഴായി  ബിനാമികളുടെ പേരിൽ വ്യാജപട്ടയം നിർമിച്ചു തട്ടിയെടുക്കുകയായിരുന്നു. വർഷങ്ങളായി ദേവസ്വവുമായുള്ള  അടുപ്പം ഇതിന് ഉപയോഗിച്ചു. ഭൂമി മുഴുവനായി കൈവശപ്പെടുത്തിയശേഷം നാ​േലക്കർ ഭൂമി കലുങ്ക് നിർമാണത്തിനും മറ്റുമായി നികത്തിയെടുത്തു. ഇത്​  മാത്തൂർ ദേവസ്വം ചോദ്യം ചെയ്തപ്പോൾ മോശം സമീപനമാണ് ഉണ്ടായത്. ദേവസ്വവുമായി വർഷങ്ങളായുള്ള പരിചയം മറന്നു. ദേവസ്വത്തിന് എതിരായി ആരോപണങ്ങൾ ഉന്നയിച്ചു. ഇതാണ് തങ്ങളെ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും നേരിൽ കണ്ട് പരാതി നൽകാൻ പ്രേരിപ്പിച്ചത് ^അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Mathroor Devaswom Land Encroachment: Revenue Dept Order to Enquiry against Minister Thomas Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.