വീണ വിജയൻ ​െഎ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ കുഴൽ നാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ? എ.കെ. ബാലൻ

പാലക്കാട്: മാത്യു​ കുഴൽ നാടൻ എം.എൽ.എ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കു​ം വിധത്തിലുള്ള ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തു​ന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ കുറ്റപ്പെടുത്തി.

വീണ വിജയൻ ​െഎ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽകുഴൽ നാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന് ബാലൻ ചോദിച്ചു. ഏതോ​ ഒരോ ഒരാൾ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പലതും പറഞ്ഞുകൊണ്ടിരിക്കു​കയാണ്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്. ഈ ആരോപണം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണം. മാത്യു കുഴൽ നാടൻ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാൻ സന്നദ്ധനാവണം. വീണ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ട്.

വെല്ലുവിളി ​ഏറ്റെടുക്കാൻ കുഴൽ നാടൻ തയ്യാറാകണമെന്നും ബാലൻ പറഞ്ഞു. ഓരോ മാസം ഐ.ജി.എസ്.ടി അടച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെതി​രായ ആരോപണങ്ങൾ കോടതിയുടെ മുറ്റത്ത് പോലും നിൽക്കില്ല. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു.

Tags:    
News Summary - Mathew Kuzhalnadan should apologize- AK. balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.