പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ആശുപത്രി ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ടു; കുഞ്ഞ് മരിച്ചു
മലപ്പുറം: ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയതെന്നാണ് ലഭ്യമായ വിവരം. സംഭവത്തിൽ കുഞ്ഞ് മരിച്ചു.
വയറുവേദനയെ തുടർന്നാണ് യുവതി ഇന്നലെ രാത്രി 12 മണിയോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്‌തെങ്കിലും അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ആശുപത്രി ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് നിലമ്പൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.