തിരുവനന്തപുരം: സംസ്ഥാനത്തെ അൺഎയ്ഡഡ് മേഖലയടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപ നങ്ങളിലെ അധ്യാപകർക്ക് പ്രസവ അവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിയമ ഭേദ ഗതിക്കായി തൊഴിൽ വകുപ്പ് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമ ഭേദഗതി പ്രാബല്യ ത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ പ്രസവ അവധി ആനുകൂല്യത്തിെൻറ പരിധിയിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.വിജ്ഞാപനതീയതി മുതൽ രണ്ടുമാസം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും സർക്കാർ പരിശോധിക്കും.
അഡീഷനൽ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവൺമെൻറ് സെക്രട്ടേറിയറ്റ് തിരുവനന്തപുരം 695 001 വിലാസത്തിൽ ഇവ അറിയിക്കാം. ഇതിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിെൻറ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറുമാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ മെഡിക്കൽ ബോണസായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.