തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭാരതാംബയുടെ പേരിൽ വീണ്ടും വിവാദം. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന ചടങ്ങിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദത്തിന് കാരണമായത്. പത്നാഭ സേവാസമിതി എന്ന സംഘടനക്ക് പരിപാടി നടത്താനായി സർവകലാശാല സെനറ്റ് ഹാൾ അനുവദിച്ചിരുന്നു. ഇവർ സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രംവെച്ചതോടെ വിവാദമുണ്ടാകുകയായിരുന്നു.
ഭാരതാംബ ചിത്രം ഹാളിൽ നിന്ന് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്തെത്തി. യുനിവേഴ്സിറ്റി സെനറ്റ് അംഗങ്ങളും ഭാരതാംബ ചിത്രം മാറ്റാൻ നിർദേശിക്കണമെന്ന ആവശ്യവുമായി രജിസ്റ്റാറെ കണ്ടു. രജിസ്റ്റാറെത്തി ചിത്രം മാറ്റണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയാറയില്ല.
നിബന്ധനങ്ങൾ ലംഘിച്ചാണ് പരിപാടി നടത്തുന്നതെന്ന് രജിസ്ട്രാർ സംഘാടകരേയും ഗവർണറേയും അറിയിച്ചുവെങ്കിലും പരിപാടിയിൽ നിന്ന് പിന്മാറാൻ രണ്ട് പേരും തയാറായില്ല.
ഇതിനിടെ ഹാളിന് പുറത്ത് എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഹാളിനകത്തേക്ക് കടക്കാൻ കെ.എസ്.യു പ്രവർത്തകരും ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഒടുവിൽ രണ്ട് സംഘടനകളുടേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് ഗവർണർ വേദിയിലെത്തിയത്.
പ്രദേശത്ത് യുവമോർച്ച പ്രവർത്തകർ എത്തിയെങ്കിലും വലിയ സംഘർഷാവസ്ഥ പൊലീസ് ഇടപ്പെട്ട് ഒഴിവാക്കി. യുവമോർച്ച പ്രവർത്തകരുടെ മർദനത്തിൽ മീഡിയ വൺ ജീവനക്കാരന് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.