പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തം; അഞ്ച് കടകൾ കത്തി

പത്തനംതിട്ട: പത്തനംതിട്ട നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. നഗരമധ്യത്തിലെ അഞ്ചുകടകൾക്ക് തിപിടിച്ചു. 1.45 ഓടെയാണ് സംഭവം. ഒരു ചിപ്സ് കടയിൽ നിന്നാണ് തീപടർന്നത്. രണ്ട് ചിപ്സ് കടകൾക്കും മൊബൈൽ ഷോപ്പിനും ചെരുപ്പ് കടക്കും തീപിടിച്ചിട്ടുണ്ട്.

കടകളിൽ ഗ്യാസ് സിലിണ്ടറുകൾ തീപിടിച്ച് നഗരത്തിൽ ആളുകൾ കൂടി നിൽക്കുന്ന ഭാഗത്തേക്ക് തെറിച്ചു വീണ് കത്തിപ്പടർന്നു.

രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണക്കാൻ ശ്രമം തുടങ്ങി. ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ മാറ്റിയാണ് സമീപത്തെ കടകളെല്ലാം സംരക്ഷിച്ചത്. രണ്ടരയോടെ തീ നിയന്ത്രണ വിധേയമായി.  

Tags:    
News Summary - Massive fire in Pathanamthitta city; Five shops caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.