മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട; യുവാവിന്‍റെ കൈയിൽ നിന്ന് അരകിലോ എം.ഡി.എം.എ പിടികൂടി

എറണാകുളം: മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 493 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പെട്രോളിങ്ങിനിടെ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കൂവപ്പാടം സ്വദേശി ശ്രീനിഷ് അറസ്റ്റിലായി. ഇയാളുടെ കൈയിൽ നിന്ന് 20,000 രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു.

പെട്രോളിങ്ങിനിടെ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് വെള്ള കവറിനുള്ളിൽ എം.ഡി.എം.എ കണ്ടെത്തിയത്. രണ്ട് ഗ്രാം പാക്കറ്റുകളാക്കി മട്ടാഞ്ചേരിയിലെ പല ഭാഗങ്ങളിൽ ശ്രീനിഷ് എം.ഡി.എം.എ വിതരണം ചെയ്തു വരികയായിരുന്നു.

ലഹരിമരുന്ന് വിൽപന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷ് എന്നും എം.ഡി.എം.എ എവിടെ നിന്നാണ് ഇയാൾക്ക് ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Massive drug hunt in Mattancherry; Half a kilo of MDMA was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.