കോഴിക്കോട്: എതിർസ്ഥാനാർഥിയെക്കുറിച്ച് ഇല്ലാക്കഥകളും അർധസത്യങ്ങളും നിരത ്തി നോട്ടീസ് അടിച്ച് വിതരണം ചെയ്യൽ 10 വർഷം മുമ്പുവരെ തെരഞ്ഞെടുപ്പിെൻറ തലേന്ന് അര ങ്ങേറിയിരുന്ന പതിവ് ‘കലാപരിപാടി’യായിരുന്നു. കള്ളപ്പേരുകളിൽ അച്ചടിച്ച് വിടുന്ന ഇത്തരം നോട്ടീസിെൻറ പേരിൽ സംഘർഷങ്ങളും പതിവായിരുന്നു. നോട്ടീസിന് പകരം സ്ഥാനാർഥികളുടെ പഴയ പ്രസംഗങ്ങളുെട വിഡിയോയും പത്രവാർത്തയും ഫേസ്ബുക്ക് പോസ്റ്റിെൻറ സ്ക്രീൻഷോട്ടുമാണ് പുതിയ കാലത്തെ ‘ഒളിയായുധങ്ങൾ’.
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ സ്ഥാനാർഥികളുടെ പഴയകാലം ചികയുകയാണ് എതിരാളികൾ. വിഡിയോകൾ കണ്ടെത്താൻ യൂട്യൂബിൽ ഉൗർജിത തിരച്ചിലാണ്. അധിക്ഷേപങ്ങൾ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ കർശന നിർദേശം രാഷ്ട്രീയ പാർട്ടികൾ അനുസരിക്കുന്നുണ്ടെങ്കിലും അണികൾ സമൂഹമാധ്യമങ്ങളിൽ ഇതൊന്നും പാലിക്കുന്നില്ല.
എല്ലില്ലാത്ത നാക്കുമായി കോൺഗ്രസിനകത്തും പുറത്തും വാചകക്കസർത്ത് നടത്തിയ കെ. മുരളീധരെൻറ ഭൂതകാലമാണ് എതിരാളികൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും കൂടുതലും പങ്കുവെക്കുന്നത്. കോൺഗ്രസിൽ ഗ്രൂപ് പോര് മൂത്തപ്പോഴും ഡി.െഎ.സിയിലുണ്ടായപ്പോഴും കോൺഗ്രസ് നേതാക്കൾക്കെതിരെ മുരളി നടത്തിയ പ്രസംഗങ്ങൾ സി.പി.എം പ്രവർത്തകർ പ്രചരിപ്പിക്കുന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് ഡി.െഎ.സി രൂപവത്കരണേയാഗത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചതും ഇതിൽപ്പെടും.
രാജ്മോഹൻ ഉണ്ണിത്താനാണ് മറ്റൊരു ‘ഇര’. മുരളിക്കെതിരെ ഉണ്ണിത്താെൻറ കടുത്ത പ്രയോഗങ്ങളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുരളീധരൻ ‘മൂക്കാതെ പഴുത്തതാണ്’ എന്ന ആര്യാടൻ മുഹമ്മദിെൻറ പഴയ പ്രസ്താവനക്കും നല്ല ഡിമാൻഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.