തൃശൂർ: ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബി.ജെ.പി പരിപാടിയിൽ. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തിൽ ഉദ്ഘാടകയായി മറിയക്കുട്ടി പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത കുമ്മനം രാജശേഖരൻ മറിയക്കുട്ടിക്ക് മധുരം നൽകി.
സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മറിയക്കുട്ടി രൂക്ഷമായി വിമർശിച്ചു. പിണറായി വിജയന്റെ പൊലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുന്നു. സമരം ചെയ്തവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ട് -മറിയക്കുട്ടി പറഞ്ഞു.
ക്രിസ്മസിന് ജനങ്ങൾക്ക് അഞ്ചു പൈസ കൊടുത്തിട്ടില്ല. അരിയും സാധനവും കിട്ടുന്നില്ല. ആൾക്കാർ പട്ടിണിയിലാണ്. പഠിച്ച കുട്ടികള്‍ക്ക് ജോലി കിട്ടുന്നില്ല. പ്രധാനമന്ത്രി കൊടുത്ത 1000 കോടി പോലും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മറിയക്കുട്ടി പ്രവചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.