കൊച്ചി: യന്ത്രവത്കൃത ബോട്ടുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന 2018ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് തേടി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും മത്സ്യസമ്പത്ത് സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം യന്ത്രവത്കൃത ബോട്ടുകളോടുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ കൊല്ലം ജില്ല ഭാരവാഹികളായ ചാര്‍ളി ജോസഫ്, പീറ്റര്‍ മത്യാസ് എന്നിവര്‍ നൽകിയ ഹരജിയിലാണ് നടപടി.
പുതിയ ചട്ടപ്രകാരം നിശ്ചിത പ്രദേശത്ത് മാത്രമേ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂവെന്ന് ഹരജിയിൽ പറയുന്നു. തീരത്തുനിന്ന് 22.2 കിലോമീറ്റര്‍ അകലെ സമുദ്രത്തില്‍ മത്സ്യബന്ധനം നടത്താന്‍ പ്രത്യേക രജിസ്‌ട്രേഷനും ലൈസന്‍സും വേണം. ഇതിന് വന്‍തുക ചെലവ് വരും. കൂടാതെ, വന്‍കിട കപ്പലുകളുമായും ട്രോളറുകളുമായും മത്സരിക്കേണ്ടി വരുന്നു. ഇത് പ്രായോഗികമായി സാധ്യമല്ല. കേന്ദ്രത്തിെൻറ അധികാരപരിധിയില്‍ വരുന്ന പ്രദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം നിയമപരമായി നിലനില്‍ക്കില്ല. ചട്ടം റദ്ദാക്കണമെന്നും 1980 ലെ ചട്ടത്തിനനുസരിച്ച് ന്യായമായ ഫീസ് മാത്രം ഇൗടാക്കി മത്സ്യബന്ധനത്തിന് അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.