മാനന്തവാടി: കഞ്ചാവുചെടി നട്ടുവളർത്തിയ സംഭവത്തിൽ സ്ത്രീയും കൊച്ചുമകനും അറസ്റ്റിൽ. കല്ലുമൊട്ടംകുന്ന് പുത്തൻപുരക്കൽ ത്രേസ്യാമ്മ എന്ന തെയ്യാമ്മ (69), കൊച്ചുമകൻ ഷോൺ (22) എന്നിവരാണ് എക്സൈസ് സംഘത്തിെൻറ പിടിയിലായത്. ഷോണിെൻറ സുഹൃത്ത് റോഷൻ എന്ന ഉണ്ണി (24) ഒളിവിലാണ്.
വീടിെൻറ പിറകുവശത്ത് മൂന്ന് മീറ്ററിലേറെ ഉയരത്തിലുള്ള രണ്ട് കഞ്ചാവുചെടികളാണ് വളർത്തിയത്. എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്. ഇതിന് പുറമെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാഷും 500 മില്ലി നാടൻ ചാരായവും കണ്ടെത്തി.
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ എ.ജെ. ഷാജി, എക്സൈസ് ഇൻസ്പെക്ടർ എം.കെ. സുനിൽ, ഇൻറലിജൻസ് പ്രിവൻറിവ് ഓഫിസർമാരായ കെ.ജെ. സന്തോഷ്, കെ. രമേഷ്, എം.കെ. ഗോപി, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ടി. സജീവൻ, ശശി, വനിത സിവിൽ ഓഫിസർ സൽമ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവും പ്രതികളെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.