സ്കൂ​ൾ വാൻ കു​ള​ത്തി​ലേ​ക്ക്​ മ​റി​ഞ്ഞ്​  ര​ണ്ട്​ കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു​മ​ര​ണം

കൊ​​ച്ചി: അ​​പ​​ക​​ട​​വ​​ഴി​​യി​​ൽ സ്കൂ​​ൾ വാ​​ൻ ഡ്രൈ​​വ​​റു​​ടെ അ​​ശ്ര​​ദ്ധ​​മൂ​​ലം കു​​രു​​ന്നു​​ക​​ൾ​​ക്ക് ദാ​​രു​​ണാ​​ന്ത്യം. കൊ​​ച്ചി മ​​ര​​ടി​​ൽ സ്കൂ​​ൾ വാ​​ൻ കു​​ള​​ത്തി​​ലേ​​ക്ക്​ മ​​റി​​ഞ്ഞ്​ ര​​ണ്ട്​ എ​​ൽ.​​കെ.​​ജി വി​​ദ്യാ​​ർ​​ഥി​​ക​​ളും ആ​​യ​​യും മ​​രി​​ച്ചു. ചെ​​ങ്ങ​​ന്നൂ​​ർ മു​​ള​​ക്കു​​ഴ ശ്രീ​​നി​​ല​​യ​​ത്തി​​ൽ ശ്രീ​​ജി​​ത്ത്-​​പ്രി​​യ ദ​​മ്പ​​തി​​ക​​ളു​​ടെ ഏ​​ക മ​​ക​​ൻ ആ​​ദി​​ത്യ​​ൻ (നാ​​ല്), കാ​​ക്ക​​നാ​​ട് വാ​​ഴ​​ക്കാ​​ല ഐ​​ശ്വ​​ര്യ​​യി​​ൽ സ​​ന​​ൽ​​കു​​മാ​​ർ-​​സ്മി​​ഷ ദ​​മ്പ​​തി​​ക​​ളു​​ടെ ഏ​​ക​​മ​​ക​​ൾ വി​​ദ്യാ​​ല​​ക്ഷ്മി (നാ​​ല്), ആ​​യ പേ​​ട്ട വി​​ക്രം സാ​​രാ​​ഭാ​​യ്​ റോ​​ഡ് കോ​​ച്ചി​​റ​​പ്പാ​​ട​​ത്ത് വീ​​ട്ടി​​ല്‍ ഉ​​ണ്ണി​​യു​​ടെ ഭാ​​ര്യ ല​​ത (45) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ ഡ്രൈ​​വ​​ർ അ​​നി​​ൽ​​കു​​മാ​​ർ (ബാ​​ബു) ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. പ​​രി​​ക്കേ​​റ്റ മ​​ര​​ട് പാ​​ട​​ത്തും​​ലെ​​യ്​​​നി​​ൽ ക​​രോ​​ലെ​​ൻ തേ​​രേ​​സ (അ​​ഞ്ച്) അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തു. 
 

ആ​​ദി​​ത്യ​​ൻ, വി​​ദ്യാ​​ല​​ക്ഷ്മി, ലത
 


തി​​ങ്ക​​ളാ​​ഴ്ച വൈ​​കീ​​ട്ട് നാ​​ലോ​​ടെ മ​​ര​​ട് കാ​​ട്ടി​​ത്ത​​റ റോ​​ഡി​​ൽ അ​​യ​​നി ക്ഷേ​​ത്ര​​ത്തി​​ന്​ സ​​മീ​​പം മ​​ര​​ട് കി​​ഡ്സ് വേ​​ൾ​​ഡ് ഡേ ​​കെ​​യ​​ർ സെ​ൻ​റ​​റി​​ലെ കു​​ട്ടി​​ക​​ളു​​മാ​​യി വ​​ന്ന വാ​​നാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. പ​​ത്തു കു​​ട്ടി​​ക​​ളു​​മാ​​യി പു​​റ​​പ്പെ​​ട്ട വാ​​ൻ ര​​ണ്ടു കു​​ട്ടി​​ക​​ളെ വീ​​ടു​​ക​​ളി​​ൽ ഇ​​റ​​ക്കി​​യ​​ശേ​​ഷം വ​​ള​​ക്കു​​ന്ന​​തി​​നി​​ടെ ക്ഷേ​​ത്ര​​ക്കു​​ള​​ത്തി​​ലേ​​ക്ക്​ മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. എ​​ട്ട് കു​​ട്ടി​​ക​​ളും ഡ്രൈ​​വ​​റും ആ​​യ​​യു​​മാ​​ണ് വാ​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. വാ​​ൻ കു​​ള​​ത്തി​​ൽ വീ​​ഴു​​ന്ന​​ത് ക​​ണ്ട് സ്ഥ​​ല​​ത്തെ​​ത്തി​​യ സ്ത്രീ​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ നാ​​ട്ടു​​കാ​​രാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്. അ​​ഞ്ചു കു​​ട്ടി​​ക​​ളെ നി​​സ്സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ഉ​​ട​​ൻ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഡ്രൈ​​വ​​റും പ​​രി​​ക്കേ​​റ്റ കു​​ട്ടി​​യും എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ല്‍ ട്ര​​സ്​​​റ്റ്​ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ്.

ആ​​ദി​​ത്യ​െ​ൻ​റ പി​​താ​​വ്​ ശ്രീ​​ജി​​ത്ത്​ കൊ​​ച്ചി​​യി​​ൽ ഹോ​​ട്ട​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​ണ്. മാ​​താ​​വ്​ പ്രി​​യ ചി​​ത്ര​​കാ​​രി​​യാ​​ണ്. ആ​​ദി​​ത്യ​െ​ൻ​റ മൃ​​ത​​ദേ​​ഹം ചെ​​ങ്ങ​​ന്നൂ​​രി​​ലെ കു​​ടും​​ബ​​വീ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. സ​​ന​​ൽ​​കു​​മാ​​ർ-​​സ്മി​​ഷ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൾ വി​​ദ്യാ​​ല​​ക്ഷ്മി​​യു​​ടെ വി​​ദ്യാ​​ഭ്യാ​​സ ആ​​വ​​ശ്യ​​ത്തി​​നാ​​യാ​​ണ് ര​​ണ്ടു മാ​​സം മു​​മ്പ് മ​​ര​​ട് ആ​​യ​​ത്തു​​പ​​റ​​മ്പി​​ൽ വീ​​ട്​ വാ​​ട​​ക​​ക്കെ​​ടു​​ത്ത​​ത്. വി​​ദ്യാ​​ല​​ക്ഷ്മി​​യു​​ടെ സം​​സ്കാ​​രം ചൊ​​വ്വാ​​ഴ്ച ന​​ട​​ക്കും. ല​​ത​​യു​​ടെ മ​​ക്ക​​ള്‍: ഐ​​ശ്വ​​ര്യ, ല​​ക്ഷ്മി. ഭ​​ർ​​ത്താ​​വ്​ ഉ​​ണ്ണി കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​ണ്. സം​​സ്കാ​​രം ചൊ​​വ്വാ​​ഴ്ച.
 

വാഹനം യാത്രക്ക് സുരക്ഷിതമായിരുന്നില്ലെന്ന് മോട്ടോർ വെഹിക്കിൾ അധികൃതർ

കൊച്ചി: മരടിൽ ​അപകടത്തിൽപ്പെട്ട സ്​കൂൾ വാൻ യാത്രക്ക്​ പൂർണ സുരക്ഷിതമായിരുന്നില്ലെന്ന്​ മോട്ടോർ വെഹിക്കിൾ അധികൃതർ. ടയർ പൂർണമായി തേഞ്ഞുതീർന്ന നിലയിലാണ്. കൂടാതെ നിരവധി കേടുപാടുകൾ വാഹനത്തിനുണ്ടായിരുന്നുവെന്ന് ഇതിന് മുമ്പ് വാഹനം പരിശോധിച്ച മെക്കാനിക്കും പറയുന്നു. അത് പൂർണമായി പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ഇവർ ചൂണ്ടിക്കാട്ടി. വാഹനത്തി​​െൻറ ഫിറ്റ്നസ് സംബന്ധമായ പരിശോധനകൾ നടത്തി വരികയായിരുന്നു. 

അതേസമയം, അപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും. ഇടുങ്ങിയ വഴിയിലൂടെ അമിത വേഗത്തിലെത്തി അതേ നിലയിൽ അശ്രദ്ധമായി വളവ് തിരിച്ചതാണ് വാഹനം കുളത്തിലേക്ക് വീഴാൻ കാരണമായത്. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഒരുപാട് വളവുകളും തിരിവുമുള്ള വഴിയിൽ ഒരു വാഹനത്തിന് മാത്രം സഞ്ചരിക്കാനുള്ള സ്ഥലമേ ഉള്ളൂ. റോഡി​​െൻറ പലസ്ഥലങ്ങളും ടൈൽ പാകിയതും കുണ്ടുംകുഴിയും നിറഞ്ഞതുമാണ്.  

കുളം പായലും ചെളിയും നിറഞ്ഞ നിലയിലായിരുന്നു. വളവ് തിരിഞ്ഞപ്പോൾ വലതുവശത്തുള്ള കുളത്തിന് സമീപത്തേക്ക് വാഹനത്തി​​െൻറ ഇതേ ഭാഗം ചരിയുകയായിരുന്നു. റോഡിൽനിന്ന് തെന്നിമാറുകയും ചെയ്​തു. ഈ സമയം ഡോർ തുറന്ന് കുട്ടികളെ ഇറക്കാൻ ശ്രമിക്കുന്നതും ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആളുകൾ വാഹനത്തിലുള്ളവരെ ഇറക്കാൻ ശ്രമിക്കുമ്പോഴാണ്​ പൂർണമായും വെള്ളത്തിലേക്ക് മറിഞ്ഞത്. വലതുഭാഗത്തിരുന്ന കുട്ടികൾ ഇതോടെ ചെളിയിൽ പൂണ്ടുപോകുന്ന അവസ്ഥയുണ്ടായി. ഈ കുട്ടികളാണ്​ മരിച്ചത്. ആയയും ഇതേ അവസ്ഥയിലായിരുന്നു. ഇവരെ ഇറക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ആദ്യ ഘട്ടങ്ങളിൽ വിജയിച്ചില്ല. 

സ്ഥിരമായി ഈ വഴിയിലൂടെ വാഹനമോടിക്കുന്ന വ്യക്തിയാണ് ഡ്രൈവർ അനിൽകുമാർ. അമിത വേഗത്തിലാണ് ഇയാൾ വാഹനമോടിച്ചിരുന്നതെന്ന് മരണപ്പെട്ട കുട്ടിയുടെ വീടിന് സമീപത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയതും ഡ്രൈവറായിരുന്നു. ഇതിനിടെ ഇയാൾ കുഴഞ്ഞുവീണു.

മരട്​ കാട്ടിത്തറയിൽ സ്​കൂൾ വാൻ മറിഞ്ഞ്​ മരിച്ച ആദിത്യ​​​െൻറ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന മാതാവ്​ ​പ്രിയയും മുത്തശ്ശിയും
 


മരട്​ അപകടം: ഡ്രൈവർക്കെതിരെ കേസ്​
കൊച്ചി: മരടിൽ സ്​കൂൾ വാൻ കുളത്തിൽ മറിഞ്ഞ്​ രണ്ട്​ കുട്ടികളും ആയയും മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവർ അനിൽ കുമാറിനെതിരെ (ബാബു) പൊലീസ്​ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമം 304 എ വകുപ്പ്​ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യക്കാണ്​ കേസ്​. അന്വേഷണത്തിൽ മറ്റ്​ കുറ്റങ്ങൾ ​തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. 


കൂട്ടുകാരെ തിരഞ്ഞ്​ രക്ഷപ്പെട്ട കുരുന്നുകൾ
കൊച്ചി: കളിചിരികളുമായി തങ്ങളോടൊപ്പമുണ്ടായിരുന്ന കൂട്ടുകാർ ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാകില്ലെന്ന സത്യം അവരറിഞ്ഞിട്ടില്ല. വിദ്യയും ആദിത്യനും കാട്ടിത്തറയിലെ കുളത്തിൽ മുങ്ങിത്താഴുമ്പോൾ തങ്ങളെ ഉയർത്തിയ കരങ്ങൾ ഇവരുടെ ഓർമയിൽ അദൃശ്യമാണ്. ആളുകൾ ഓടിക്കൂടിയപ്പോഴും വാഹനം ഉയർത്തിയപ്പോഴുമെല്ലാം ഒന്നുമറിയാതെ പൊട്ടിക്കരയുകയായിരുന്നു ഇവർ. 

എരൂരിലെ മിത്ര വൃന്ദ, ഇരുമ്പനത്തെ രാംപ്രവീൺ, എരൂരിലെ തനിഷ‌്ക‌് പ്രദീപ‌്, തിരുവാങ്കുളത്തെ അനിക, മരടിലെ മിലോൺ, വൈറ്റില ജനതയിലെ കാരൾ തെരേസ എന്നിവരാണ‌് മരണക്കുളത്തിൽനിന്ന്​ രക്ഷ​പ്പെട്ടത്​. ഇവരെ രക്ഷപ്പെടുത്തിയശേഷമാണ‌് കയർ കെട്ടി വാൻ ഉയർത്തി ബാക്കി മൂന്ന‌് പേരെയും കരക്ക്​ കയറ്റിയത‌്. 

കളിച്ചും ചിരിച്ചും ഇരുവരും തിരികെ വരുമെന്ന പ്രതീക്ഷയിലാണ‌് ഇൗ ആറുപേരും. ഇവരുടെ കരച്ചിലും നിഷ്കളങ്കമായ മുഖവും ആശുപത്രിയിൽ കണ്ടുനിന്നവരെയും ഈറനണിയിച്ചു. കുട്ടികളെ മാതാപിതാക്കളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവർക്കിനി കൗൺസലിങ് നൽകും. 


 



 

Tags:    
News Summary - Maradu school van accident, 3 died -akerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.