കൊച്ചി: ആൽഫ സെറീൻ ഫ്ലാറ്റിനടുത്തുള്ള മൈത്രി െറസിഡൻറ്സ് അസോസിയേ ഷനിൽ അംഗങ്ങളായ വീട്ടമ്മമാർ എല്ലാ തിങ്കളാഴ്ചയും ചേരുന്നതാണ് ‘പ്ര തീക്ഷ’ സ്വയംസഹായ സംഘത്തിെൻറ യോഗം. ഇന്നലെയും അവർ ഫ്ലാറ്റിൽനിന്ന് ഏറ െ അകലെയല്ലാത്ത കടേകുഴിയിൽ ഹന്നത്തിെൻറ വീട്ടിൽ ഒത്തുചേർന്നു. ഫ്ലാ റ്റ് പൊളിക്കാൻ തീരുമാനിച്ചതിനെത്തുടർന്നുള്ള ആശങ്കകളായിരുന്നു കുേറ ആഴ്ചകളിലെ പ്രധാന ചർച്ചാവിഷയം. ഇത്തവണത്തെ യോഗത്തിൽ ഉത്കണ്ഠ പതിവിലും ഇരട്ടിയായിരുന്നു.
കാരണം മറ്റൊന്നുമല്ല, ഫ്ലാറ്റ് പൊളിക്കാൻ ഇനി നാലുനാൾ മാത്രം. യോഗം മുഴുമിപ്പിക്കാൻ നിക്കാതെ വിഷമതകൾ പങ്കുവെച്ച് സംഘം പ്രസിഡൻറ് സിന്ധു ബെന്നിയും സെക്രട്ടറി യമുന ജേക്കബും നേരേത്തയിറങ്ങി. ഫ്ലാറ്റിന് തൊട്ടടുത്ത വീട്ടുകാരായ ഇവർ വാടകക്ക് മാറിയതുകൊണ്ടാണ് യോഗത്തിൽ മുഴുസമയവും പങ്കെടുക്കാനാവാതിരുന്നത്. ശനിയാഴ്ച പൊളിക്കുമ്പോൾ നമ്മുടെ വീടെല്ലാം ബാക്കിയുണ്ടെങ്കിൽ അടുത്ത തിങ്കളാഴ്ച വരാമെന്നു പറഞ്ഞായിരുന്നു മടക്കം. ഒന്നും സംഭവിക്കില്ല, സമാധാനമായിട്ടിരിക്കൂ എന്ന് വാക്കുകൊടുക്കാനേ ബാക്കിയുള്ളവർക്ക് കഴിഞ്ഞുള്ളൂ.
കാരണം, അവരിലൊരാൾക്കുമറിയില്ല ഫ്ലാറ്റ് പൊളിക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്ന്. അപകടമൊന്നുമുണ്ടാവില്ലെന്ന് അധികൃതർ ആവർത്തിച്ചുപറയുമ്പോഴും ഈ വീട്ടമ്മമാരുടെ നെഞ്ചിലെ തീയണയുന്നില്ല. ഹന്നത്തിെൻറ വീട്ടിലാണെങ്കിൽ മകൾ തൻസീല പ്രസവ പരിചരണത്തിലാണ്. കുഞ്ഞുമുഹമ്മദ് അൽസമാന്‍ രണ്ടുമാസം പോലുമായില്ല. വെള്ളിയാഴ്ച മകളെ ഭർത്താവിെൻറ വീട്ടിലേക്കയക്കാനൊരുങ്ങുകയാണ് ഈ വീട്ടമ്മ.
ആൽഫയിലെ താമസക്കാർക്ക് ഉടുപ്പും മറ്റും തയ്ച്ചുകൊടുത്തിരുന്ന തയ്യൽക്കാരി കടേകുഴി ബീനക്ക് ഫ്ലാറ്റ് പരിസരത്തേക്ക് നോക്കാൻപോലും സങ്കടമാണ്. 19 പേരുള്ള സംഘത്തിലെ പല കുടുംബങ്ങളോടും ശനിയാഴ്ച രാവിലെ ഒമ്പതിനകം വീടുമാറാൻ നിർദേശിച്ചിട്ടുണ്ട്. പൊളിക്കലിനു ശേഷം എന്താകുെമന്നറിയില്ലെങ്കിലും നിർദേശം പാലിക്കാനൊരുങ്ങുകയാണ് എല്ലാവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.