കൊച്ചി: മരടിൽ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിൽ വ്യാപക മോഷണമെന്ന് സാധനങ ്ങൾ നീക്കാൻ അവസാന അവസരം കിട്ടിയെത്തിയവരുടെ പരാതി. ഫ്ലാറ്റുകളിൽനിന്ന് അവശേഷിക് കുന്ന വസ്തുക്കളും ഉപകരണങ്ങളും എടുക്കാൻ ബുധനാഴ്ച എത്തിയതായിരുന്നു അവർ.
ഫാൻ, എ. സി, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, സാനിറ്ററി ഫിറ്റിങ്ങുകൾ എന്നിവയൊക്കെ നഷ്ടപ്പെട്ടി ട്ടുണ്ടെന്ന് ഉടമകൾ പറഞ്ഞു. ഫ്ലാറ്റുടമകൾ സ്വന്തമായി ഘടിപ്പിച്ച വാതിലുകൾ, ജനലുകൾ തുടങ്ങിയവയുടെ അവകാശം ഇപ്പോൾ പൊളിക്കാൻ തീരുമാനിക്കപ്പെട്ട കമ്പനിക്കാണ്. ഒരു കണക്കെടുപ്പും നടത്താതെയാണ് ഉടമസ്ഥാവകാശം കൈമാറിയത്.
ഇങ്ങനെ നൽകിയതിനുപിന്നിൽ വ്യാപക ക്രമക്കേടുണ്ടെന്നും അവർ ആരോപിച്ചു. വിലകൂടിയ വാതിലുകൾ, സ്റ്റീൽ കൈവരികൾ തുടങ്ങിയവയെല്ലാം കമ്പനിക്ക് സ്വന്തമായതിലൂടെ ആറുകോടിയോളം അവർക്ക് ലഭിച്ചിരിക്കുകയാണെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. ടെൻഡർ വിളിച്ചായിരുന്നു ഇത് കൈമാറേണ്ടത്.
നഷ്ടപരിഹാരം നിർണയിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി ബുധനാഴ്ച നടന്ന സിറ്റിങ്ങിൽ അഞ്ച് അപേക്ഷകൾ പരിഗണിച്ചു. ഇതില്‍ നാലെണ്ണം ഇടക്കാല നഷ്ടപരിഹാരത്തിന് അര്‍ഹമാണെന്ന് കണ്ടെത്തി. ഫ്ലാറ്റ് സമുച്ചയ നിർമാതാവിെൻറ ഭാര്യയുടെ പേരിലുള്ള അഞ്ചാമത്തെ അപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഇതോടെ മൊത്തം 231 ഫ്ലാറ്റുടമകൾക്കാണ് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചത്.
അതേസമയം ഉടമസ്ഥാവകാശ രേഖകളില്ലാത്ത ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കെ. ബാലകൃഷ്ണന് നായര്‍ കമീഷന് മറ്റ് മാർഗങ്ങൾ േതടുകയാണ്. അടിയന്തര നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒമ്പതുപേർക്കാണ് ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു രേഖയും സമര്‍പ്പിക്കാന്‍ കഴിയാത്തത്.
ഇവര്‍ക്ക് പ്രത്യേക അപേക്ഷഫോറം തയാറാക്കി വിവരങ്ങള്‍ ഉള്‍പ്പെടുത്തി അധികൃതരുടെ സാക്ഷ്യപ്പെടുത്തലോടെ പത്തുദിവസത്തിനകം മരട് നഗരസഭയില്‍ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ബാലകൃഷ്ണന് നായര്‍ കമീഷന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഈ മാസം 19ന് ചേരുന്ന സിറ്റിങ്ങില്‍ ഇത് പരിഗണനക്കുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.