??? ???? ???????? ?????????????? ???????????

പൊളിഞ്ഞുവീണത് 12 സെക്കൻഡിനുള്ളിൽ

രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ കെ​ട്ടി​ട​സ​മു​ച്ച​യം പൊ​ളി​ക്ക​ലി​നാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ര​ട് ന​ഗ​ര​സ​ഭ ‍ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ചത്. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം (സി.​ആ​ർ.​ഇ​സ​ഡ്) ലം​ഘി​ച്ച്​ നി​ർ​മി​ച ്ച ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്.​ടു.​ഒ, ആ​ൽ​ഫ സെ​റീ​ൻ ഇ​ര​ട്ട ട​വ​ർ എന്നിവയാണ് ഇന്ന് പൊളിച്ചത്. ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം , ജ​യി​ൻ കോ​റ​ൽ കേ​വ് എ​ന്നീ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ നാളെ തകർക്കും.

19 നി​ല​ ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്.​ടു.​ഒയാണ് ആദ്യം തകർത്തത്. മിനിറ്റുകൾക്കു ശേഷം ആ​ൽ​ഫ സെ​റീ​നിലെ ഇരട്ട കെട്ടിടവ ും തകർത്തു. ഫ്ലാ​റ്റു​ക​ളു​ടെ 100 മീ​റ്റ​ർ മാ​റി സ്ഥാ​പി​ച്ച ബ്ലാ​സ്​​റ്റ്​ ഷെ​ഡ്ഡു​ക​ളി​ൽ​നി​ന്ന് എ​ക്സ്പ്ല ോ​ഡ​ർ അ​മ​ർ​ത്തിയാണ് ​സ്ഫോ​ട​നം ന​ടത്തിയത്. നിശ്ചയിച്ചതിലും മിനുട്ടുകൾ വൈകിയാണ് ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്.​ടു. ​ഒയിലെ സ്ഫോടനം നടന്നത്. അഞ്ചു സെക്കൻഡിൽ കെട്ടിടം തകർന്നടിഞ്ഞു. ഇതിന് തൊട്ടടുത്തുള്ള തേവര പാലത്തിന് സ്ഫോടനത്ത ിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആൽഫ സെറീന്‍റെ ഒരു ഭാഗം വീണത് കായലിലേക്കാണ്. ഹോ​ള ി​ഫെ​യ്ത്ത് എച്ച്.ടു.ഒ തകർന്നതു പോലെ ആൽഫ സെറീൻ പൂർണമായി തകർന്നിട്ടില്ല.

Full View


പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തീ​വ സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യത്. പ്ര​ദേ​ശ​ത്ത് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പൊ​ളി​ച്ചു​മാ​റ്റിയ ഫ്ലാ​റ്റു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണമാണ് ഏർപ്പെടുത്തിയത്. പൊ​ലീ​സു​കാ​രുടെയും മ​റ്റു​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രുടെയും നേതൃത്വത്തിൽ രാ​വി​ലെ എ​ട്ടി​ന​് തന്നെ പ്ര​ദേ​ശ​ത്തെ മു​ഴു​വ​നാ​ളു​ക​ളെ​യും ഒ​ഴി​പ്പി​ച്ചതിന് ശേഷമാണ് ഫ്ലാറ്റുകൾ പൊളിച്ചത്. 12 സെ​ക്ക​ൻ​ഡ്​ നീ​ളു​ന്ന സ്ഫോ​ട​ന​മാ​ണ് ഫ്ലാ​റ്റു​ക​ളെ നി​ലം​പ​രി​ശാ​ക്കിയത്. ഹോ​ളി​ഫെ​യ്ത്ത് എ​ഡി​ഫൈ​സ് എ​ൻ​ജി​നീ​യ​റി​ങ്, ജെ​റ്റ് ഡെ​മോ​ളി​ഷ​ൻ എ​ന്നീ ക​മ്പ​നി​ക​ൾ ചേ​ർ​ന്നും ​ആ​ൽ​ഫ​യു​ടെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ വി​ജ​യ് സ്​​റ്റീ​ൽ​സുമാണ് തകർത്തത്.

ചു​മ​രു​ക​ളി​ൽ ദ്വാ​ര​ങ്ങ​ളി​ട്ടാ​ണ് അ​മോ​ണി​യം നൈ​ട്രേ​റ്റ് അ​ട​ങ്ങി​യ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച​ത്. ആ​ൽ​ഫ​യി​ൽ 343 കി​ലോ വീ​ത​വും ഹോ​ളി​ഫെ​യ്ത്തി​ൽ 212 കി​ലോ​യും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ചു. ആ​ൽ​ഫ​യി​ൽ 21,400 ട​ൺ, ഹോ​ളി​ഫെ​യ്ത്തി​ൽ 21,450 ട​ൺ എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന അ​വ​ശി​ഷ്​​ട​ത്തി​​​​​​​െൻറ അ​ള​വ്.

വൈകി; 17 മിനിറ്റ്

കൊ​ച്ചി: ജ​നു​വ​രി 11ന്​ ​രാ​വി​ലെ 11ന് ​മ​ര​ടി​ലെ ആ​ദ്യ ഫ്ലാ​റ്റ് നി​ലം​പ​തി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11വ​രെ​യും ഇ​താ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, വൈ​കി​യ​ത് 17 മി​നി​റ്റ്. നാ​വി​ക​സേ​ന​യു​ടെ പ​തി​വ് ഹെ​ലി​കോ​പ്​​ട​ർ പ​റ​ക്ക​ൽ പ​രി​ശീ​ല​ന​മാ​ണ്​ ആ​സൂ​ത്ര​ണം തെ​റ്റി​ച്ച​ത്. ഇ​തോ​ടെ സ​മ​യ​ക്ര​മം തെ​റ്റി. പൊ​ളി​ക്ക​ലി​നു മു​മ്പു​ള്ള ആ​ദ്യ സൈ​റ​ൺ 10.31ന് ​മു​ഴ​ങ്ങി​യ​യു​ട​ൻ ചെ​റു​റോ​ഡു​ക​ളി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ചു. പി​ന്നാ​ലെ 10.55​െൻ​റ ര​ണ്ടാം സൈ​റ​ണ് വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു നാ​ടൊ​ന്നാ​കെ. ഇ​തി​നി​ട​യാ​ണ് നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തു​നി​ന്ന് ഹെ​ലി​കോ​പ്ട​ർ ഉ​യ​ർ​ന്ന​തും കൊ​ച്ചി​യു​െ​ട ആ​കാ​ശ​ത്ത്​ ​നി​ര​വ​ധി ത​വ​ണ വ​ട്ട​മി​ട്ടു പ​റ​ന്ന​തും.

ഫ്ലാ​റ്റു​ക​ൾ​ക്കു മു​ക​ളി​ലോ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച വ്യോ​മ​മേ​ഖ​ല​യി​ലോ അ​ല്ല ഹെ​ലി​കോ​പ്ട​ർ പ​റ​ന്ന​തെ​ന്ന് പി​ന്നീ​ട് നാ​വി​ക സേ​ന അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ങ്കി​ലും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ അ​പാ​ക​ത​യു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ മേ​ഖ​ല​യി​ൽ​നി​ന്ന് ഹെ​ലി​കോ​പ്ട​ർ മാ​റ്റാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ചാ​ണ് 15 മി​നി​റ്റി​ലേ​റെ നീ​ണ്ട പ​റ​ക്ക​ൽ അ​വ​സാ​നി​പ്പി​ച്ച​ത്. കാ​ത്തു​നി​ന്ന​വ​രെ​ല്ലാം ധ​രി​ച്ച​ത് ഇ​ത് പൊ​ളി​ക്ക​ലി​​െൻറ ഭാ​ഗ​മാ​യ വ്യോ​മ​നി​രീ​ക്ഷ​ണ​മാ​ണെ​ന്നാ​ണ്.

ഹെ​ലി​കോ​പ്​​ട​ർ പോ​യ​ശേ​ഷ​മാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നു​ള്ള ര​ണ്ടാം സൈ​റ​ൺ മു​ഴ​ങ്ങി​യ​തും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്ന​തും. ആ​ദ്യ പൊ​ളി​ക്ക​ൽ വൈ​കി​യ​തോ​ടെ തു​ട​ർ​ച്ച​യെ​ന്നോ​ണം ര​ണ്ടാം പൊ​ളി​ക്ക​ലും വൈ​കി.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പ​തി​റ്റാ​ണ്ട്​
ഒ​രു പ​തി​റ്റാ​ണ്ട്​ മു​മ്പ് ന​ട​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ കു​ട​പി​ടി​ച്ചെ​ത്തി​യ വി​വാ​ദ​മാ​ണ് പൊ​ളി​ഞ്ഞു വീ​ണത്. 2006ൽ, ​മ​ര​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി അ​നു​മ​തി ന​ൽ​കി​യ ഫ്ലാ​റ്റു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്ക​വേ, പ​ഞ്ചാ​യ​ത്ത് വി​ജി​ല​ൻ​സ് വി​ഭാ​ഗ​മാ​ണ് അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും ക​ണ്ടു​പി​ടി​ച്ച​ത്. നി​ർ​മാ​ണാ​നു​മ​തി റ​ദ്ദാ​ക്കാ​നു​ള്ള പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടി​സ് ന​ൽ​കി​യ​തോ​ടെ തു​ട​ങ്ങു​ന്നു നി​യ​മ​ന​ട​പ​ടി​ക​ൾ. നി​ർ​മാ​താ​ക്ക​ൾ ഹൈ​​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല വി​ധി നേ​ടി.

ഇ​തി​നി​ടെ, മ​ര​ട് ന​ഗ​ര​സ​ഭ​യാ​യി. അ​പ്പോ​ഴേ​ക്കും വ​ർ​ഷ​ങ്ങ​ൾ ക​ട​ന്നു​പോ​യി. ഇ​തി​ന​കം ന​ഗ​ര​സ​ഭ കെ​ട്ടി​ട ന​മ്പ​ർ ന​ൽ​കി​യ ഫ്ലാ​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. വാ​ങ്ങി​യ​വ​ർ താ​മ​സം തു​ട​ങ്ങി. ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ന​ഗ​ര​സ​ഭ​യും േക​ര​ള കോ​സ്​​റ്റ​ൽ സോ​ൺ മാ​നേ​ജ്മ​​​​​​െൻറ് അ​തോ​റി​റ്റി(​കെ.​സി.​ഇ​സ​ഡ്.​എം.​എ)​യും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ര​ജി​ക​ൾ ത​ള്ളി. തു​ട​ർ​ന്ന് കൃ​ത്യം നാ​ലു​വ​ർ​ഷം മു​മ്പ്, 2016 ജ​നു​വ​രി​യി​ൽ കെ.​സി.​ഇ​സ​ഡ്.​എം.​എ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. മ​ര​ട് ഫ്ലാ​റ്റ് പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര ന​ട​പ​ടി​ക​ളി​ലെ വ​ഴി​ത്തി​രി​വ് അ​താ​ണ്.

പൊ​ളി​ക്കാ​ൻ വി​ധി​ച്ച​ത്​ ജ​സ്​​റ്റി​സ് അ​രു​ൺ മി​ശ്ര
ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ സി.​ആ​ർ.​ഇ​സ​ഡ് ര​ണ്ടി​ലാ​ണോ മൂ​ന്നി​ലാ​ണോ എ​ന്നു പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ത​ദ്ദേ​ശ സെ​ക്ര​ട്ട​റി, ജി​ല്ല ക​ല​ക്ട​ർ, മ​ര​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി സി.​ആ​ർ.​ഇ​സ​ഡ് ത്രീ​യി​ലാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി റി​പ്പോ​ർ​ട്ട് ന​ൽ​കി. ഇ​തി​​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മേ​യ് എ​ട്ടി​ന് ജ​സ്​​റ്റി​സ് അ​രു​ൺ മി​ശ്ര​യു​ടെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ പൊ​ളി​ക്ക​ൽ വി​ധി വ​ന്ന​ത്.

ഇ​തിെ​ന​തി​രെ താ​മ​സ​ക്കാ​രും രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​റും പ​ല ത​വ​ണ എ​തി​ർ​പ്പു​മാ​യി എ​ത്തി​യെ​ങ്കി​ലും വി​ല​പ്പോ​യി​ല്ല. സം​സ്ഥാ​ന​ത്തെ നി​യ​മ​ലം​ഘ​ന‍ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി, പൊ​ളി​ക്ക​ണ​മെ​ന്ന അ​ന്ത്യ​ശാ​സ​നം ജ​സ്​​റ്റി​സ് അ​രു​ൺ മി​ശ്ര ആ​വ​ർ​ത്തി​ച്ച​തോ​ടെ പ്ര​തി​ഷേ​ധി​ച്ച​വ​രെ​ല്ലാം പ​ത്തി​താ​ഴ്ത്തി. പി​ന്നീ​ട​ങ്ങോ​ട്ട് പൊ​ളി​ക്ക​ലി​​​​​​​െൻറ മു​ന്നൊ​രു​മാ​യി​രു​ന്നു. നാ​ല് ഫ്ലാ​റ്റു​ക​ളി​ലെ 350ലേ​റെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചും ന​ഷ്​​ട​പ​രി​ഹാ​ര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യും പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മേ​റി. നേ​തൃ​ത്വം ന​ൽ​കാ​ൻ ‍സ​ബ്ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങി​​​​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ങ്കേ​തി​ക സ​മി​തി​യെ നി​ശ്ച​യി​ച്ചു. ഇ​തി​നി​ടെ അ​ന​ധി​കൃ​ത ഫ്ലാ​റ്റ് നി​ർ​മി​ച്ച​വ​ർ​ക്കെ​തി​രെ​യും അ​നു​മ​തി ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ഉ​ദ്യോ​ഗ​സ്ഥ വൃ​ന്ദ​ങ്ങ​ൾ​ക്കെ​തി​രെ​യു​മു​ള്ള ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു.


Tags:    
News Summary - Maradu Flat demolished 12 seconds-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.