കൊച്ചി: സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളില്‍നിന്ന് താമസ ക്കാർക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിെൻറ കാലാവധി ഞായറാഴ്ച വൈകീട്ട് അവസാനിച്ചു. ന ഗരസഭ നിർബന്ധിതമായി ഇറക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും ഫ്ലാറ് റിലെ കുടുംബങ്ങൾ ആശങ്കയുടെ മുൾമുനയിലാണ്.
നാല് ഫ്ലാറ്റുകളിലെ മുന്നൂറ്റമ്പതോ ളം കുടുംബങ്ങൾ അഞ്ചുദിവസത്തിനകം സാധനസാമഗ്രികളുമായി ഒഴിഞ്ഞുപോകണമെന്ന നോട്ടീ സ് കഴിഞ്ഞ പത്തിനാണ് ഫ്ലാറ്റുകളുടെ പുറംമതിലിൽ നഗരസഭ ഉദ്യോഗസ്ഥർ പതിപ്പിച്ചത്. ഇതേതുടർന്ന് പ്രതിഷേധങ്ങളും സമരങ്ങളും ശക്തമായിരുന്നു. നോട്ടീസ് കാലാവധി അവസാനിച്ചെങ്കിലും നഗരസഭക്കുമുന്നിലും ഫ്ലാറ്റിലുമായി പ്രതിഷേധം തുടരാനാണ് ഫ്ലാറ്റ് സംരക്ഷണ സമിതിയുടെ തീരുമാനം.
രാഷ്ട്രീയക്കാരും മറ്റുമായി നിരവധി പേർ ഫ്ലാറ്റിലെ താമസക്കാർക്ക് പിന്തുണയുമായി ഞായറാഴ്ചയും ഫ്ലാറ്റിലെത്തിയിരുന്നു. ഇതിനിടെ ഹോളിഫെയ്ത്തിലെ ഒരു ഫ്ലാറ്റുടമ തങ്ങൾക്ക് ലഭിച്ച നഗരസഭ നോട്ടീസ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നൽകുന്നുണ്ട്. ഫ്ലാറ്റുമായി നിലവില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കി മരടിലെ ആല്‍ഫ സെറീൻ ഫ്ലാറ്റ് നിര്‍മാതാക്കളായ ആൽഫ വെൻച്വേഴ്സ് കഴിഞ്ഞ ദിവസം മരട് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്കി
സുപ്രീംകോടതി അന്ത്യശാസനം നൽകിയതിനെത്തുടർന്നാണ് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയിൽ നഗരസഭ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്. നെട്ടൂരിലെ ആൽഫ സെറീൻ, ജയിൻ ഹൗസിങ്, കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ പൊളിക്കാനാണ് കഴിഞ്ഞ മേയ് എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്.
ഫ്ലാറ്റുകളില്‍നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോള്‍ പുനരധിവാസം വേണ്ടിവരുന്നവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ജില്ല ഭരണകൂടത്തിെൻറ നിര്‍ദേശപ്രകാരം 343 കുടുംബങ്ങളുടെ കണക്ക് കഴിഞ്ഞ ദിവസം നഗരസഭ കലക്ടര്‍ക്ക് കൈമാറിയിരുന്നു. സർവകക്ഷി യോഗം വിളിച്ച സാഹചര്യത്തിൽ തുടർന്ന് ഇനി യോഗത്തിനുശേഷം സർക്കാർ നിർദേശമനുസരിച്ചായിരിക്കും തുടർനടപടികളെന്നും അതുവരെ ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യില്ലെന്നും നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ വ്യക്തമാക്കി.
നാളെ സർവകക്ഷി േയാഗം
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് പ്രശ്നം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം. അതേസമയം, പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെ യോഗത്തിെൻറ തീയതിയും സമയവും തീരുമാനിച്ചത് വിവാദമായി. പ്രശ്നം ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്നോട് ആലോചിക്കാതെ യോഗം തീരുമാനിച്ചതിെനതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ചെന്നിത്തല, യോഗത്തിൽ പെങ്കടുത്തേക്കില്ലെന്ന സൂചനയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.