മരട്: 16 ഉടമകൾക്കു കൂടി നഷ്​ടപരിഹാര ശിപാർശ

കൊച്ചി: മരട് ഫ്ലാറ്റിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 16 ഉടമകൾക്കുകൂടി നഷ്​ടപരിഹാരം നൽകാൻ സുപ്രീംകോടതി നിശ്ചയ ിച്ച ജസ്​റ്റിസ് പി. ബാലകൃഷ്ണൻ നായർ സമിതി ശിപാർശ ചെയ്തു. ബുധനാഴ്ച നടന്ന സിറ്റിങ്ങിലാണ് തീരുമാനം. ചൊവ്വാഴ്ച നടന് ന സിറ്റിങ്ങിൽ 34 പേർക്ക് തുക നൽകാൻ നിർദേശിച്ചിരുന്നു. ഇതോടെ നഷ്​ടപരിഹാരം നൽകാൻ സമിതി ശിപാർശ ചെയ്ത ഫ്ലാറ്റുടമകളുടെ എണ്ണം 157 ആയി. ഇതിൽ 38 പേർക്കായി 6,98,72,287 രൂപ അനുവദിച്ച്​ ധനകാര്യവകുപ്പ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

16 പേർക്കായി 2,90,36,217 രൂപ നൽകാനാണ് ബുധനാഴ്ചത്തെ യോഗത്തിനുശേഷം സമിതി നിർദേശിച്ചത്. ശരാശരി തുക 18.15 ലക്ഷമാണ്. 16 പേരിൽ ഹോളി ഫെയ്ത്തിൽ താമസിച്ചിരുന്ന ഒരാൾക്കുമാത്രമാണ് 25 ലക്ഷം രൂപ നൽകാൻ ശിപാർശ ചെയ്തിട്ടുള്ളത്.

നിലവിൽ ആകെയുള്ള 325 ഫ്ലാറ്റിൽ 246 അപേക്ഷയാണ് നഷ്​ടപരിഹാരത്തിനുവേണ്ടി സമിതിക്കുമുന്നിൽ സമർപ്പിക്കപ്പെട്ടത്. ചൊവ്വാ‍ഴ്ച നടന്ന സമിതിയോഗത്തിൽ സമയപരിമിതിമൂലം പരിഗണിക്കാത്ത അപേക്ഷകളാണ് ബുധനാഴ്​ചത്തെ യോഗത്തിൽ തീർപ്പാക്കിയത്.

ഇതോടൊപ്പം ആൽഫ വെ​േഞ്ച്വഴ്സ് നിർമാതാക്കളും ഫ്ലാറ്റുടമകളിൽനിന്ന് കൈപ്പറ്റിയ തുകയുടെ കൃത്യമായ വിശദാംശങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചതായും അധികൃതർ അറിയിച്ചു. ജയിൻ ബിൽഡേഴ്സ് നേര​േത്ത ഇത് സമർപ്പിച്ചിരുന്നു. മറ്റുരണ്ട് കമ്പനിക്ക് ശനിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട്.

Tags:    
News Summary - Maradu Flat Case Owners Compensation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.