ഷികാഗോ രൂപത ബിഷപ്പായി മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി

കൊച്ചി: ഇന്ത്യക്ക് പുറത്തുള്ള പ്രഥമ സിറോ മലബാർ രൂപതയായ ഷികാഗോ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി. മാർതോമ സ്ലീഹ കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് സ്റ്റീഫൻ ചെറുപ്പളത്ത് എന്നിവർ സഹകാർമികരായി. ഈസ്റ്റേൺ കാത്തലിക് അസോസിഷൻ പ്രസിഡന്‍റ് ബിഷപ് കുർട്ട് ബർനെറ്റ് ഉൾപ്പെടെ അമേരിക്കയിൽനിന്നും ഇന്ത്യയിൽനിന്നുമായി 19 ബിഷപ്പുമാർ പങ്കെടുത്തു.

അപ്പസോതിലിക് നുൻസിയോ ആർച് ബിഷപ് ക്രിസ്റ്റോഫി പിയർ മാർ ജോയി ആലപ്പാട്ടിനെ പുതിയ ഇടയനായി നിയമിച്ചുള്ള വത്തിക്കാൻ ഉത്തരവ് വായിച്ചു. മലയാള പരിഭാഷ ചാൻസലർ ഫാ. ജോർജ് ദാനവേലി വായിച്ചു. ഡിട്രോയിറ്റിലെ കൽദായ കത്തോലിക്ക രൂപത അധ്യക്ഷൻ ബിഷപ് ഫ്രാൻസിസ് കലബത്ത് വചനസന്ദേശം നൽകി. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളി സ്വാഗതം പറഞ്ഞു.

Tags:    
News Summary - Mar Joy Alappat was consecrated as Bishop of the Diocese of Chicago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.