സീറോ മലബാർ സഭ: എറണാകുളം-അങ്കമാലി അതിരൂപതയിൽ അധികാര കൈമാറ്റം

കൊച്ചി: സീറോ മലബാർ സഭ എറണാകുളം -അങ്കമാലി അതിരൂപതയുടെ സാധാരണ ഭരണത്തി​​​െൻറ ചുമതല സഹായമെത്രാൻ മാർ സെബാസ്​റ്റ്യൻ എടയന്ത്രത്തിനെന്ന്​​ കർദിനാളി​​​െൻറ സർക്കുലർ. കാനോനിക സമിതികൾ വിളിച്ചുചേർക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്യുന്നത്​ മാർ എടയന്ത്രത്തായിരിക്കുമെന്നും​ വിശ്വാസികളെ വായിച്ചുകേൾപ്പിക്കാൻ തയാറാക്കിയ സർക്കുലറിൽ പറയുന്നു. സഹായ മെത്രാൻ മാർ ​ജോസ് പുത്തൻവീട്ടിലി​​​െൻറ സഹകരണവും ഭരണത്തിൽ ഉണ്ടാകും. പ്രധാന തീരുമാനങ്ങൾ മാർ ജോർജ്​ ആലഞ്ചേരിയുമായി ആലോചിച്ചായിരിക്കണം​ കൈക്കൊള്ളേണ്ടതെന്നും നിർദേശമുണ്ട്​. സർക്കുലർ ഞായറാഴ്​ച പള്ളികളിൽ കുർബാനക്കിടെ വായിക്കും.

വിവിധ തലങ്ങളിൽ നടന്ന ചർച്ചകളെ തുടർന്നാണ്​ ഇതുസംബന്ധിച്ച്​ തീരുമാനമെടുത്തിട്ടുള്ളത്​​. മെത്രാൻമാരുടെ സിനഡിൽ അധികാര കൈമാറ്റം സംബന്ധിച്ച്​ ചർച്ച നടന്നിരുന്നു. മേജർ ആർച്​ ബിഷപ്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിയുടെ അധികാരങ്ങൾ വെട്ടിക്കുറച്ച്​ ഇരുവർക്കും കൂടുതൽ അധികാരങ്ങൾ കൈമാറുന്ന തീരുമാനം സിനഡ്​ കൈക്കൊണ്ടിരുന്നു. തീരുമാനങ്ങൾ വിശ്വാസികളെ ഒൗദ്യോഗികമായി അറിയിക്കുന്നതി​​​െൻറ ഭാഗമായാണ്​ ഇപ്പോൾ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്​. മേജർ ആർച്​ ബിഷപ്പിന്​ സഭയുടെ മുഴുവൻ കാര്യങ്ങളും നോക്കേണ്ടതിനാൽ അതിരൂപതയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയമോ സാഹചര്യമോ ലഭിക്കുന്നില്ലെന്നും അതിരൂപത മെത്രാപ്പോലീത്ത എന്ന നിലയിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും പറയുന്ന വാക്കുകളും മേജർ ആർച്​ ബിഷപ്പി​േൻറതായി വ്യാഖ്യാനിക്കപ്പെടുന്നതായും  സർക്കുലറിൽ പറയുന്നു. ഇതാണ്​ ​ അധികാര കൈമാറ്റത്തി​​​െൻറ കാരണമായി​ സൂചിപ്പിക്കുന്നത്​.  

അതിരൂപതയുടെ ആഭ്യന്തര ​പ്രശ്​നങ്ങൾ സീറോ മലബാർ സഭയുടെ പ്രശ്​നങ്ങളായി അവതരിപ്പിക്കപ്പെടുന്നു. ഒരേ വ്യക്തിയിൽ അധിഷ്​ഠിതമായ രണ്ട്​ സ്ഥാനങ്ങളെ ജനങ്ങൾ ​േവർതിരിച്ച്​ കാണുന്നില്ല. ദൗത്യ നിർവഹണവുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ ആവശ്യപ്പെടുമ്പോഴും ഇടക്കിടെയും മാർ എടയന്ത്രത്ത്​ മേജർ ആർച്​ ബിഷപ്പിന്​ നൽകണം. അതിരൂപത കച്ചേരിയു​െടയും ആലോചനാസമിതിയു​െടയും ഫിനാൻസ്​ കൗൺസിലി​​​​െൻറയും​ പ്രശ്​നകാര്യ കമ്മിറ്റിയു​െടയും സഹകരണത്തോടെ  ഭൂമി സംബന്ധമായ പ്രശ്​നത്തെക്കുറിച്ച്​ അന്വേഷിച്ച്​ പ്രശ്​നപരിഹാരം കണ്ടെത്താൻ മാർ സെബാസ്​റ്റ്യൻ എടയന്ത്രത്തിനെ ചുമതലപ്പെടുത്തുന്നതായും സർക്കുലറിൽ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി വ്യക്തമാക്കുന്നു.

Tags:    
News Summary - Mar Jorge Alanchery - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.