ഭൂമി ഇടപാട്: മാർ ആലഞ്ചേരിയെ ബഹിഷ്ക്കരിക്കുമെന്ന് ഒരു വിഭാഗം

കൊച്ചി: അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്ക്കരിക്കുമെന്ന് ഒരു വിഭാഗം വൈദികർ. കർദിനാൾ വിരുദ്ധ വൈദികർ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്.  

ജോര്‍ജ്ജ് ആലഞ്ചേരി പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ വൈദികര്‍ ബഹിഷ്ക്കരിക്കും. അതിരൂപതാ ഭരണം കാര്യക്ഷമമായി നിർവഹിക്കുന്നതിന് സ്വതന്ത്ര ചുമതലയോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ചുബിഷപ്പിനെ നിയമിക്കണമെന്ന് ആവശ്യപ്പെടാനും യോഗത്തിൽ വൈദികർ തീരുമാനിച്ചു. 

അതിരൂപതയെ കടക്കെണിയിലാക്കിയ ഭൂമിയിടപാടില്‍ രേഖകളില്ലാതെ നടത്തിയ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കുകയും നിയമനടപടികളെടുക്കുകയും വേണം. കോട്ടപ്പടിയിലെ ഭൂമി വളഞ്ഞവഴിയിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം റിയല്‍ എസ്റ്റേറ്റ് ലോബിക്കെതിരെ ജാഗ്രത പുലര്‍ത്തുകയും പ്രശ്നങ്ങള്‍ അവസാനിക്കും വരെ  ഭൂമി അന്യാധീനപ്പെടാതിരിക്കാനും ശ്രദ്ധിക്കുകയും വേണം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന കർദിനാള്‍ ആലഞ്ചേരിയുടെ പ്രസ്താവന സത്യവിരുദ്ധമാണെന്നും യോഗം വിലയിരുത്തി. തുടർ നടപടികൾ ബന്ധപ്പെട്ട് വൈദികർ മെത്രാൻമാരുയി ചർച്ച ചെയ്യും. ഇതിനായി ഫെറോന വികാരിമാരെ ചുമതലപ്പെടുത്തി. 

Tags:    
News Summary - Mar George Alanchery Angamaly-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.