തൃശൂർ: സൈബർ തട്ടിപ്പും ഫോട്ടോ അടക്കമുള്ളവയുടെ ദുരുപയോഗവും സംബന്ധിച്ച് തൃശൂർ ആർച്ച് ബിഷപ്പും ഇന്ത്യ കാത്തലിക് ബിഷപ്സ് കോൺഫറൻസ് (സി.ബി.സി.ഐ) പ്രസിഡൻറുമായ മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ പൊലീസിൽ പരാതി നൽകി. അജ്ഞാതരായ വ്യക്തികൾ വ്യത്യസ്ത പേരുകളിൽ തന്റെ ഫോട്ടോ ഉപയോഗിച്ചും സി.ബി.സി.ഐയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ടും തട്ടിപ്പ് നടത്തുന്നുവെന്നാണ് സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി. സി.ബി.സി.ഐ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഒ.ടി.പി നമ്പർ ചോദിക്കുകയും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.