Posted On
date_range Updated On
date_range മാവോവാദി നേതാവ് ഷൈനക്ക് ജാമ്യം
കണ്ണൂർ: കണ്ണൂർ വനിത ജയിലിൽ റിമാൻഡിലായിരുന്ന മാവോവാദി ഷൈനക്ക് ജാമ്യം. കോടതിയിൽനിന്നുള്ള ജാമ്യ ഉത്തരവ് എത്തിച്ചതോടെ ചൊവ്വാഴ്ച വൈകീട്ട് നാലോടെ ഇവർ ജയിലിൽനിന്നും പുറത്തിറങ്ങി. മൂന്നുവർഷമായി ഷൈന കോയമ്പത്തൂരിൽ വനിതകൾക്കായുള്ള പ്രത്യേക ജയിലിലായിരുന്നു.
കേരളത്തിലെ കേസുകൾ മാത്രം ബാക്കിയുള്ളതിനാൽ കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂർ വനിത ജയിലിൽ റിമാൻഡിൽ പ്രവേശിപ്പിച്ചത്. വയനാട്ടിലെ നാല് കേസുകളിൽ കൽപറ്റ ജില്ല കോടതിയും ഒരുകേസിൽ പാലക്കാട് ജില്ല കോടതിയുമാണ് ജാമ്യം അനുവദിച്ചത്. എറണാകുളത്ത് െപ്രാഡക്ഷൻ വാറൻറുള്ള കേസിലും ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.