വയനാട്​ കമ്പമലയിൽ തോക്കേന്തി മാവോയിസ്​റ്റ്​ പ്രകടനം

മാനന്തവാടി: ശ്രീലങ്കൻ അഭയാർഥികൾ താമസിക്കുന്ന തലപ്പുഴ കമ്പമലയിൽ പട്ടാപ്പകൽ തോക്കേന്തി മാവോവാദി പ്രകടനം. മൂന് നു സ്ത്രീകൾ ഉൾപ്പെടെ ഏഴംഗ ആയുധധാരികളാണ് ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ കമ്പമലയിലെ തേയിലത്തോട്ടത്തിൽ എത്തിയ ത്. തോട്ടത്തിലെ പ്രധാന കവലയിലെത്തി മുദ്രാവാക്യം വിളിക്കുകയും പോസ്​റ്ററുകൾ പതിക്കുകയും ചെയ്തു. ‘കമ്പമല തൊഴിലാ ളികൾ ശ്രീലങ്കക്കാരല്ല, ഈ മണ്ണി​െൻറ അവകാശികൾ’ എന്ന തലക്കെട്ടിൽ എഴുതിയ പോസ്​റ്ററുകൾ സി.പി.ഐ മാവോയിസ്​റ്റ് കബനി ദളത്തി​െൻറ പേരിലാണ് പതിച്ചിട്ടുള്ളത്.

വനത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ സ്ഥിരം മാവോവാദി സാന്നിധ്യമുള്ള മേഖലകൂടിയാണ് കമ്പമല. കൂടാതെ കൊട്ടിയൂർ വനമേഖലയോട് ചേർന്നുകിടക്കുന്നതുമായ പ്രദേശമാണിത്. ഇതിനു മുമ്പും മാവോവാദി സംഘം ഇവിടെ എത്തിയിട്ടുണ്ട്. പ​േക്ഷ, ഇത്തവണ മാവോവാദി സംഘമെത്തി പതിച്ച പോസ്​റ്ററുകൾ ശ്രീലങ്കൻ തൊഴിലാളി കുടുംബങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുള്ളതാണ്. തമിഴ് തൊഴിലാളികളുടെ പൗരത്വം തടയാനുള്ള ബ്രാഹ്മണ്യ ഹിന്ദു-ഫാഷിസ്​റ്റ് സർക്കാറി​െൻറ നീക്കം തടയുക, പൗരത്വ രജിസ്​റ്ററിനെത്തുന്ന ഉദ്യോഗസ്ഥരെ കായികപരമായി നേരിടുക, ടൂറിസത്തിനുവേണ്ടി തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നീക്കം ചെറുക്കുക, തോട്ടംഭൂമി ഉൾപ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിഷ്കരണം നടപ്പാക്കാൻ കാർഷിക വിപ്ലവപാതയിൽ അണിചേരുക തുടങ്ങിയവയാണ് പോസ്​റ്ററുകളിൽ എഴുതിയിരിക്കുന്നത്.

സ്ഥലത്തെത്തിയ സംഘം കോളനിവാസികളുമായി സംസാരിക്കുകയും ചെയ്തു. തമിഴ് തൊഴിലാളികളുടെ പൗരത്വത്തെക്കുറിച്ചും മക്കിമല പ്രിയദർശിനി തോട്ടത്തിലെ നിലവിലെ തൊഴിൽപ്രശ്നത്തെക്കുറിച്ചും ചോദിച്ചറിഞ്ഞാണ് സംഘം മടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം മക്കിമല പീടികകുന്ന് കോളനിയിലും മാവോവാദി സംഘം എത്തിയതായി വിവരമുണ്ട്.

Tags:    
News Summary - Maoist rally at Wyanad - Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.