സി.പി. ജലീലിനെ വെടിവെച്ചുകൊന്ന സംഭവം: പൊലീസിന്​ ക്ലീൻചിറ്റ്​ നൽകി മജിസ്​റ്റീരിയൽ റിപ്പോർട്ട്​

കൽപറ്റ: ലക്കിടിയിലെ റിസോർട്ടിൽ മാവോവാദി സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന പൊലീസ് വാദം സാധൂകരിച്ച്​ മജിസ്​റ്റിരിയൽ റിപ്പോർട്ട്​. മുൻ ജില്ല കലക്​ടർ എ.ആർ.​ അജയകുമാറാണ്​ അന്വേഷണ റിപ്പോർട്ട്​ ജില്ല സെഷൻസ്​ കോടതിയിൽ സമർപ്പിച്ചത്​. 2019 മാർച്ച് ഏ​ഴിനാണ് വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ ജലീൽ വെടിയേറ്റ്​ മരിച്ചത്​.

ജലീലി​െൻറ തോക്കിൽനിന്ന് വെടിപൊട്ടിയിട്ടില്ലെന്ന ബാലിസ്​റ്റിക്​, ഫോറൻസിക്​ റിപ്പോർട്ടുകൾ അവഗണിച്ചാണ്​ പൊലീസിന്​ ക്ലീൻ ചിറ്റ്​ നൽകിയതെന്ന്​ സഹോദരൻ സി.പി. റഷീദ്​ പറഞ്ഞു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കും. പൊലീസ്​ മൊഴി ഏകപക്ഷീയമായി പരിഗണിച്ചാണ്​ റിപ്പോർട്ട്​ നൽകിയത്​. റിസോർട്ടിൽ നടന്നത്​ വ്യാജ ഏറ്റമുട്ടലാണ്​. സി.ബി.ഐ അന്വേഷണം കോടതിയിൽ ആവശ്യ​െപ്പടും -അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, സി.പി. ജലീൽ കൊല്ലപ്പെട്ടതിനെ തുടർന്ന്​ ജില്ല കോടതിയിൽ ഹാജരാക്കിയ തോക്കുകൾ തുരു​​െമ്പടുത്ത്​ നശിക്കാൻ സാധ്യതയുണ്ടെന്നും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട്​ തണ്ടർബോൾട്ട്​ മേധാവി സമർപ്പിച്ച അപേക്ഷ കോടതി തള്ളി. സി.പി. റഷീദിനുവേണ്ടി അഭിഭാഷകൻ ​ഉന്നയിച്ച തടസ്സവാദത്തെ തുടർന്നാണിത്​.

Tags:    
News Summary - maoist cp jaleel murder clean chit to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.