മാവോയിസ്റ്റാരോപണവും വ്യക്തിഹത്യയും; കേന്ദ്ര സർവകലാശാല അധ്യാപകർ എസ്.പിക്ക് പരാതി നൽകി

പെരിയ: കേന്ദ്ര സർവകലാശാലയിലെ എട്ട് അധ്യാപകരെയും കുടുംബത്തെയും അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയും വാട്സ് ആപ് സന്ദേശം പ്രചരിപ്പിച്ചതിനെതിരെ എസ്​.പിക്ക്​ പരാതി. പരാതി എസ്.പി ബേക്കൽ പൊലീസിനു കൈമാറി. തുടർന്ന് സൈബർസെൽ ന ടത്തിയ അന്വേഷണത്തിൽ സർവകലാശാല ഭരണ വിഭാഗം തന്നെയാണ് പിന്നിലെന്ന് കണ്ടെത്തി.

അധിക്ഷേപത്തിനിരയായ എല്ലാ അധ്യാപകരും ഇടത് അധ്യാപക യൂണിയനിൽപെട്ടവരും പല വിഷയങ്ങളിലായി സർവകലാശാലക്കെതിരെ ഹൈകോടതിയെ സമീപിച്ചവരുമാണ് എന്നതാണ് ശ്രദ്ധേയം. ഇതിൽ നാല് അധ്യാപകർ നടപടി ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. സന്ദേശത്തി​​െൻറ ഉറവിടം കണ്ടെത്താൻ പരാതി സർവകലാശാല തന്നെ പൊലീസിനു കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വി.സിയും മുൻ പ്രൊ വിസിയും എതിർത്തു. തുടർന്ന് മൂന്ന് അധ്യാപകരാണ് പൊലിസിനെ സമീപിച്ചത്.

ജെനോമിക്സ് സയൻസിലെ അസി. പ്രൊഫസർ ഡോ. ടോണി ഗ്രേസ്, ഇദ്ദേഹത്തി​​െൻറ ഭാര്യ പ്ലാൻറ് സയൻസിലെ േഡാ.ജിന്നി ഗ്രേസ്, ഫിസിക്സ് വകുപ്പിലെ പ്രൊഫസർ. ഡോ. ജോനാ തോമസ്, അനിമൽ സയൻസിലെ അസി. പ്രൊഫസർ ഡോ. പി.എ സിനു, ഇൻറർ നാഷണൽ റിലേഷൻസ് അസി. പ്രൊഫസർ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ, ഇംഗ്ലീഷ് വകുപ്പിലെ അസോ. പ്രൊഫസർ ഡോ. ജോസഫ് കോയിപ്പള്ളി, ഇതേ വകുപ്പിലെ അസോഷിയേറ്റ് പ്രൊഫസർ ഡോ. പ്രസാദ് പന്ന്യൻ, മലയാളം വകുപ്പിെല പ്രൊഫസർ ഡോ. അജിത് കുമാർ എന്നിവരെ അധിക്ഷേപിച്ചുകൊണ്ടാണ് പോസ്റ്റ്. ഇവരുടെ യോഗ്യതകളെ പരിഹസിച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ളതാണ് സന്ദേശം.

ഇംഗ്ലീഷ് വിഭാഗത്തിലെ അസി. പ്രൊസർ ഡോ. ഇഫ്തികർ അഹമ്മദ് അസോസിയേഷൻ ഒാഫ് സെൻട്രൽ യൂനിവേഴ്സിറ്റി കേരളാ ടീച്ചേഴ്സ് എന്ന ഭരണപക്ഷ വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത സന്ദേശം ഇടത് അനുകൂല സംഘടനയായ സെൻട്രൽ യൂനിവേഴ്സിറ്റി കേരള ടീച്ചേഴ്സ് അസോസിയേഷനിൽപെട്ടവരെയാണ് ലക്ഷ്യം വച്ചത്. സന്ദേശത്തി​​െൻറ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയതോടെ അധ്യാപകർ നൽകിയ പരാതികൾ പിൻവലിപ്പിക്കാനുള്ള ശ്രമമാണ് ഭരണ വിഭാഗം നടത്തുന്നത്. എന്നാൽ സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന പരാമർശങ്ങൾ പരാതിയിലുള്ളതിനാൽ കേസ് എടുക്കാതിരിക്കാനാവില്ല എന്ന നിലപാടിലാണ് പൊലീസ്. വനിതാ കമ്മീഷനെ സമീപിക്കുവാൻ ആക്ഷേപത്തിനിരയായ അധ്യാപികമാർ നീക്കം നടത്തുന്നുണ്ട്.

Tags:    
News Summary - Maoist allegation and verbal attack against central university teachers -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.