Posted On
date_range Updated On
date_range മാന്തംകുണ്ട് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു -വിഡിയോ
തളിപ്പറമ്പ്: മാന്തംകുണ്ട് കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു. പൂരത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി 11:30 വരെ ക്ഷേത്രത്തിലും പരിസരത്തും ആൾക്കാർ ഉണ്ടായിരുന്നു. അതിനു ശേഷമാണ് തീപിടിത്തമുണ്ടായത്.
പ്രധാന ക്ഷേത്രം പൂർണമായും കത്തിനശിച്ചു. തളിപ്പറമ്പ് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് തീയണച്ചത്. നാട്ടുകാരും തീയണക്കാൻ എത്തിയിരുന്നു. വിളക്ക് തിരിയിൽ നിന്ന് തീ പടരാനാണ് സാധ്യതയെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.