മദ്യപിച്ച് വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അശ്വന്ത് കോക്കിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് കോഴിക്കോട് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യൂട്യൂബർ അശ്വന്ത് കോക്കിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് എരഞ്ഞിപ്പാലം ബൈപാസ് റോഡിലൂടെ അപകടകരമായി വാഹനോടിച്ച് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചത്. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം എരഞ്ഞിപ്പാലം ജങ്ഷനിൽ നാട്ടുകാരും പൊലീസും ചേർന്ന് തടയുകയായിരുന്നു.
ദീർഘനേരം നാട്ടുകാരുമായി വാക്കേറ്റം നടന്നു. റോഡിൽ സംഘർഷാവസ്ഥയുണ്ടായി. ഒടുവിൽ നടക്കാവ് പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. വാഹനത്തിൽനിന്ന് രണ്ടു മദ്യക്കുപ്പികൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
വാഹനമിടിച്ചവരിൽ ഭിന്നശേഷിക്കാരനും കാൽനടയാത്രക്കാരായ സ്ത്രീയും കുട്ടിയുമുൾപ്പെടുമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബീച്ച് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ നടക്കാവ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഇയാൾ ഓടിച്ച ഥാർ ജീപ്പ് പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.