കെ.എം. ഷാജി

മുസ്‌ലിം പെൺകുട്ടികളുടെ വളർച്ചയെ ഗൈഡ് ചെയ്യാൻ സംഘടനകൾക്ക് കഴിയുന്നില്ല; കൃത്യമായി ഗൈഡ് ചെയ്യാതിരിക്കുന്നത് അപകടകരം -കെ.എം. ഷാജി

കോഴിക്കോട്: മുസ്‌ലിം പെൺകുട്ടികൾക്കുണ്ടായത് മുന്നേറ്റമല്ലെന്നും കാലത്തിനനുസരിച്ച് പെൺകുട്ടികളെ ഗൈഡ് ചെയ്യാൻ സംഘടനകൾക്ക് കഴിയുന്നില്ലെന്നും കൃത്യമായി ഗൈഡ് ചെയ്യാതിരിക്കുന്നത് അപകടകരമാണെന്നും മുസ്‌ലിം ലീഗ് നേതാവും തദ്ദേശസ്വയം വകുപ്പ് മന്ത്രിയുമായ കെ.എം. ഷാജി. കാലിക്കറ്റ് സർവകലാശാല സംഘടിപ്പിച്ച സിഎച്ച് ചെയർ സെമിനാറിലാണ് കെ.എം. ഷാജിയുടെ വിവാദ പ്രസ്താവന.

'മുസ്‌ലിം പെൺകുട്ടികൾക്കിടയിൽ വന്നിരിക്കുന്നത് ഒരു മുന്നേറ്റമെന്ന് പറയാൻ എനിക്ക് കഴിയില്ല. മറിച്ച് അതൊരു ചാട്ടമാണ്. കാലത്തിന് അപ്പുറത്തേക്കാണ് ഈ പെൺകുട്ടികൾ വളർന്നു വന്നിരിക്കുന്നതെന്ന് സമുദായം എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്ക് കടുത്ത ആശങ്കയുണ്ട്. അവരുടെ വളർച്ചയെ ഗൈഡ് ചെയ്യാനും അഡ്രസ്സ് ചെയ്യാനും അവരെ ഗുണപരമായി പരിവർത്തിപ്പിച്ചെടുക്കാനുമുള്ള എന്തുതരം ശ്രമമാണ് നമ്മളിപ്പോൾ നടത്തുന്നതെന്ന് ആരെങ്കിലും ഗൗരവത്തിൽ ആലോചിച്ചിട്ടുണ്ടോ? ഒരു സമുദായം സ്വപ്നംകണ്ട് ആറ്റുനോറ്റ് വളർത്തിയെടുത്ത് ഉയർത്തികൊണ്ടുവന്നിട്ടുള്ള നമ്മുടെ മക്കളെ, നമ്മുടെ പെൺകുട്ടികളെ... അവരെ ഗൈഡ് ചെയ്യുന്ന രീതി നിങ്ങൾക്ക് എവിടെയെങ്കിലും എപ്പോഴെങ്കിലും പറയാൻ കഴിയുമോ?' -ഷാജി ചോദിച്ചു.

മത സംഘടന നേതാവ്/മത പണ്ഡിതനൊക്കെ വിശ്വാസികളായ പെൺകുട്ടികളെ ഉപദേശിക്കുന്നതിന് തുല്യമായി സംസ്ഥാനത്തെ ഒരു മന്ത്രി ഇത്തരത്തിൽ പറഞ്ഞതാണ് ഇപ്പോൾ വിവാദമാകാനുള്ള പ്രധാന കാരണം. വിദ്യാഭ്യാസ പരമായി ഏറെ മുമ്പിലുള്ള മുസ്‌ലിം പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ഫോളോ ചെയ്യുന്നത് നിരീശ്വരവാദികളെയാണ്. വിശ്വാസപരമായി വഴിതെറ്റി പോകുന്ന ഇവരെ കൃത്യമായി ഗൈഡ് ചെയ്യാൻ മുസ്‌ലിം സംഘടനകൾക്കായിട്ടില്ലായെന്നും ഷാജി പറഞ്ഞു.

Tags:    
News Summary - KM Shaji Says Organizations Fail to Guide Muslim Girls' Growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.