മധ്യവയസ്കന്റെ മൃതദേഹം പമ്പ നദിയിൽ

ചെങ്ങന്നൂർ :മധ്യവയസ്കൻ്റെ മൃതദേഹം പമ്പ നദിയിൽ നിന്നു കണ്ടെത്തി. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ചരിവുപുരയിടത്തിൽ സി.എസ്. രാജേഷി (52)ൻ്റെ മൃതദേഹമാണ് പമ്പ നദിയിൽ വീയപുരത്തുനിന്നും കണ്ടെത്തിയത്. ഇയാൾ ഇടനാട്ടിൽ വാടകക്കു താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ചെങ്ങന്നൂർ ഇടനാട് പാലത്തിൽ നിന്നും ഒരാൾ പമ്പ നദിയിലേക്ക് ചാടുന്നത് സമീപവാസികൾ കണ്ടിരുന്നു. പാലത്തിൽ നിന്നു പുരുഷൻ്റേതെന്നു കരുതുന്ന ചെരുപ്പുകളും കണ്ടെത്തി. ചെങ്ങന്നൂർ അഗ്നിശമന രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മക്കൾ: ശിവറാം,ശിവാനി

Tags:    
News Summary - man's body found at pamba river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.