മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള അവഗണന: സഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണന സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. എം. ഉമ്മറാണ് പ്രതിപക്ഷത്തു നിന്നു നോട്ടീസ് നൽകിയത്. ഐ.എം.സി നിർദേശിച്ച പ്രകാരം അധ്യാപകരും അനധ്യാപകരും കോളജിൽ ഇല്ലെന്നു അടിയന്തരപ്രമേയം അവതരിപ്പിച്ച് എം.ഉമ്മൻ പറഞ്ഞു. വിദ്യാർഥി സമരം നാല് ദിവസം പിന്നിട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മഞ്ചേരി മെഡിക്കൽ കോളജിനോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് എംബിബിഎസ് വിദ്യാർഥികൾ കോളജിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നും കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ക്ലാസുകളിൽ നിന്ന് അവധിയെടുത്താണ് വിദ്യാർഥികൾ സമരം നടത്തുന്നത്.

അതേസമയം, അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സഭയിൽ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ നടപടിയെടുത്തുവെന്നും മൂന്നുഅധ്യാപകര്‍ ഇന്ന് ചുമതലയേല്‍ക്കുമെന്നും 261 അധ്യാപക അനധ്യാപക തസ്തികള്‍ സൃഷ്ടിച്ചെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. 

Tags:    
News Summary - Manjeri medical college issue ai NIYAMASABHA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.