ശബരിമല ദർശനത്തിനെത്തി മടങ്ങിയ യുവതികൾക്കും അവരുടെ വീടുകൾക്കും നേരെ സംഘ്പരിവാറിെൻറ അക്രമവും പ്രതിഷേധവ ും. തമിഴ്നാട്ടിൽനിന്നെത്തിയ മനിതി സംഘത്തിനും തിങ്കളാഴ്ച മലകയറാൻ തുനിഞ്ഞ അങ്ങാടിപ്പുറം കൃഷ്ണപുരിയിൽ കനകദു ർഗ (40), കോഴിക്കോട് പൊയിൽക്കാവ് നിളയിൽ ബിന്ദു (40) എന്നിവർക്കും നേരെ മുൻകൂട്ടി ആസൂത്രണം ചെയ്തപോലെയാണ് സംസ് ഥാനത്തിെൻറ വിവിധഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറിയത്. നാമജപത്തിൽ തുടങ്ങിയ പ്രതിഷേധം ചിലയിടത്ത് അക്രമത്ത ിലേക്കു നീങ്ങി. മുഖ്യമന്ത്രിയെ കാണാനാവാതെ മടങ്ങിയ മനിതി സംഘത്തിനു നേരെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനി ലായിരുന്നു ഇന്നലെ ബി.ജെ.പി-യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
പൊലീസ് സുരക്ഷയിൽ മനിതി പ്രവർത്തകരെ തിരു വനന്തപുരം-തൃശിനാപ്പള്ളി ട്രെയിനിൽ കയറ്റി വാതിലും ജനലും അടച്ചു യാത്രയാക്കുന്നതിനിടെ പ്രകോപന മുദ്രാവാക്യവു മായി ബി.ജെ.പി-യുവമോർച്ച സംഘം എത്തുകയായിരുന്നു. ട്രെയിൻ തടയാനും മുന്നിലേക്ക് ചാടാനും പ്രതിഷേധക്കാർ ശ്രമിച് ചു. ട്രാക്കിൽ ചാടിയവരെ പൊലീസ് പണിപ്പെട്ട് പ്ലാറ്റ്ഫോമിേലക്ക് കയറ്റി. ഏറെ ശ്രമത്തിനൊടുവിൽ െട്രയിന് പുറപ്പെട്ടതോടെ സമരക്കാർ റെയില്‍വേ സ്റ്റേഷൻ മാനേജറുടെ ഒാഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചട് ടം ലംഘിച്ച് ഭിന്നശേഷിക്കാരുടെ കോച്ചിൽ കയറ്റിയെന്നായിരുന്നു ആക്ഷേപം. നെയ്യാറ്റിൻകര സ്റ്റേഷനിലെത്തിയപ്പ ോൾ ട്രെയിനിനു നേരേ മുട്ടയേറുമുണ്ടായി.
ശബരിമല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുർഗയെയും ബിന്ദുവിനെയും പൊലീസ് അകമ്പടിയിൽ കോട്ടയം േകാട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചക്ക് മൂേന്നാടെ കൊണ്ടുവന്നേപ്പാൾ ചീമുട്ടയേറുണ്ടായി. ശബരിമല സേവാസമിതി നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ളവരാണ് നാമം ജപിച്ച് പ്രതിഷേധം തീർത്തത്. ചീമുട്ടയിൽ ഒരെണ്ണം പൊലീസ് ഉദ്യോഗസ്ഥെൻറ ദേഹത്തും മറ്റൊന്ന് ആംബുലൻസിലുമാണ് പതിച്ചത്. സംഭവത്തിൽ ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ഡി. ശശികുമാർ, ഭാര്യ ബിന്ദു, ജില്ല സഹകാര്യവാഹ് ഹരികുമാർ, വി.കെ. സുരേഷ്, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി ആശ അജിത്കുമാർ, അയ്മനം പഞ്ചായത്ത് അംഗം ദേവകി അന്തർജനം എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തേ കനകദുർഗയുടെ അരീക്കോെട്ട വീട്ടിനും അങ്ങാടിപ്പുറത്തെ ഭർതൃഗൃഹത്തിനും മുന്നിൽ നാമജപ പ്രതിഷേധം നടന്നിരുന്നു. ഇവർ ശബരിമല കയറിയതറിഞ്ഞ് അമ്പതോളംവരുന്ന പ്രതിഷേധക്കാർ രാവിലെ എേട്ടാടെ ഭർതൃഗൃഹത്തിന് സമീപം നാമജപവുമായി ഒത്തുകൂടുകയായിരുന്നു. ഇവരെ ശബരിമലയിൽനിന്ന് പൊലീസ് തിരിച്ചിറക്കിയ വാർത്ത വന്നതിനെ തുടർന്ന് 10.45ഒാടെ പ്രതിഷേധക്കാർ മടങ്ങി. അരീക്കോെട്ട വീട്ടിലേക്ക് രാവിലെ 10ന് മാർച്ചുമായെത്തിയ സംഘ് പരിവാറുകാെര പൊലീസ് തടഞ്ഞു. തുടർന്ന് കൊഴക്കോട്ടൂർ അങ്ങാടിയിൽ നാമജപവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ആനമങ്ങാട് സപ്ലൈകോ സ്റ്റോറിലെ അസി. സെയിൽസ് മാനേജറാണ് കനകദുർഗ.
കോഴിക്കോട് പൊയിൽക്കാവിൽ ബിന്ദുവിെൻറ വീടിനു മുന്നിൽ രാവിലെ എട്ടരയോടെയാണ് 75ഓളം വരുന്ന പ്രവർത്തകർ നാമജപവുമായെത്തിയത്. പൊലീസും വീടിനു മുന്നിൽ നിലയുറപ്പിച്ചു. പതിനൊന്നരയോടെ നാമജപ പരിപാടി നിർത്തി മടങ്ങി. ബിന്ദുവിെൻറ പത്തനംതിട്ട കോന്നി പൂങ്കാവിലെ കുടുംബവീടിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ രണ്ടു മണിക്കൂേറാളം പ്രകോപനപരമായി തടിച്ചുകൂടി നാമജപം നടത്തി. ബിന്ദുവിെൻറ അമ്മ അമ്മിണിയാണ് ഇവിടെ താമസിക്കുന്നത്. എന്നാൽ, ഇൗ സമയം അവർ ഇവിടെ ഉണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് അവർ പൊലീസിൽ വിവരം അറിയിച്ചപ്പോഴേക്കും പ്രതിഷേധക്കാർ പിരിഞ്ഞുപോയി. തലശ്ശേരി ലീഗൽ സ്റ്റഡീസിൽ അധ്യാപികയാണ് ബിന്ദു.
രാമദാസ് കതിരൂരിെൻറ വീടിന് നേരെ അക്രമം
തലശ്ശേരി: പി.ഡി.പി, കേരള കോൺഗ്രസ് മുൻ നേതാവും ആക്ടിവിസ്റ്റുമായ രാമദാസ് കതിരൂരിെൻറ വീടിന് നേരെ അക്രമം. പുന്നോൽ ഈയ്യത്തുങ്കാട് വാഴയിൽ ഭഗവതി ക്ഷേത്രപരിസരത്തെ ‘അതുല്യ’ വീടാണ് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ സംഘം അടിച്ചുതകർത്തത്. തിങ്കളാഴ്ച രാവിലെ 10.30ഒാടെയാണ് സംഭവം.
അക്രമസമയം രാമദാസ് വീട്ടിലില്ലായിരുന്നു. വാതിൽ തള്ളിത്തുറന്ന അക്രമികൾ അകത്തെ മേശ, കസേര, ടി.വി, ഹോം തിയറ്റർ, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ്, അലമാര, ഡൈനിങ് ടേബിൾ, ജനൽ ചില്ലുകൾ, കണ്ണാടികൾ തുടങ്ങിയവയെല്ലാം അടിച്ചുതകർത്തു. വീട്ടിനകത്തുണ്ടായിരുന്ന രാമദാസിെൻറ ഭാര്യ സുനിത കിടപ്പുമുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ രക്ഷപ്പെട്ടു. അക്രമികൾ തിരിച്ചുപോയശേഷം പുറത്തിറങ്ങിയ സുനിത രാമദാസിനെ വിളിച്ച് സംഭവം പറയുകയായിരുന്നു. ഇവരുടെ മകൻ എ.ഐ.എസ്.എഫ് തലശ്ശേരി മണ്ഡലം സെക്രട്ടറി കെ.സി. ബുദ്ധദേവും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല.
ശബരിമല സംഘർഷവിഷയവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സൂചനയുണ്ട്. തമിഴ്നാട്ടിൽനിന്ന് ശബരിമല സന്ദർശനത്തിനെത്തിയ മനിതി സംഘടന പ്രവർത്തകരെ അനുകൂലിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിെൻറയും പിന്തുണച്ചതിെൻറയും പ്രതികാരമാണ് അക്രമമെന്ന് രാമദാസ് കതിരൂർ പറഞ്ഞു. ഏതാണ്ട് രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ന്യൂ മാഹി എസ്.െഎ പി.കെ. സുമേഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമികളുടേതെന്ന് കരുതുന്ന ഒരു കൊടുവാൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ പൊലീസ് കണ്ടെടുത്തു.
ബിന്ദു ശബരിമല ദർശനത്തിനുേപായത് വ്രതമെടുത്ത ശേഷം
കൊയിലാണ്ടി: ശബരിമല ദർശനത്തിനിടെ തടഞ്ഞുവെച്ച ബിന്ദു വ്രതമെടുത്താണ് പുറപ്പെട്ടതെന്ന് ഭർത്താവ് വി.കെ. ഹരിഹരൻ പറഞ്ഞു. ഞായറാഴ്ചയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തലശ്ശേരി പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അസി. പ്രഫസറായ എൽ.എൽ.എം ബിരുദധാരിയായ ബിന്ദു കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. പത്തനംതിട്ട കോന്നി മല്ലശ്ശേരി പൂങ്കാവിൽ പരേതനായ വെളുത്ത കുഞ്ഞിെൻറയും അമ്മിണി അമ്മയുടെയും മകളാണ്.
സി.പി.ഐ എം.എൽ റെഡ് ഫ്ലാഗിെൻറ വിദ്യാർഥി വിഭാഗമായ കെ.വി.എസിെൻറ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ രാഷ്ട്രീയ സംഘടനകളിലൊന്നും പ്രവർത്തിക്കുന്നില്ല. ഭർത്താവ് ഹരിഹരനും മുമ്പ് രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. യുവജനവേദി ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിനും പത്തു വർഷത്തോളമായി സംഘടന പ്രവർത്തനം ഇല്ല. എൽ.ഐ.സി ഏജൻറാണ്. പൊയിൽക്കാവിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്നു.
വനിതകളെ തടഞ്ഞ പത്തുപേരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ശബരിമല ദർശനത്തിന് തമിഴ്നാട്ടിൽനിന്നെത്തിയ വനിതകളെ ഞായറാഴ്ച പമ്പയിൽ തടഞ്ഞ സംഭവത്തിൽ 41 പേർക്കെതിരെ പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിൽ പത്തുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബിജു, ഉണ്ണികൃഷ്ണപിള്ള, അനിൽകുമാർ, സന്തോഷ് കുമാർ, രമേഷ്, ലിനേഷ്, ഉദയകുമാർ, അനിൽകുമാർ, ശബരി, ശശികുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ദർശനത്തിനെത്തിയ രണ്ട് വനിതകളെ മരക്കൂട്ടത്ത് തടഞ്ഞതുമായി ബന്ധപ്പെട്ട് 150 പേർക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. സന്നിധാനത്ത് നാമജപം നടത്തിയതിന് 50 പേർക്കെതിരെയും കേസെടുത്തു. ദർശനത്തിനെത്തിയ രണ്ട് വനിതകളെ പമ്പയിൽ തടഞ്ഞതിന് 40 പേർക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.