കൊച്ചി: മണിപ്പൂരിൽ മുപ്പതിലേറെ ക്രിസ്ത്യൻ പള്ളികൾ ആക്രമണത്തിനിരയായി പതിനായിരങ്ങൾ പലായനം ചെയ്തിട്ടും സിറോ മലബാർ ഉൾപ്പെടെയുള്ള കേരളത്തിലെ മുഴുവൻ സഭാ നേതൃത്വവും മൗനം തുടരുകയാണെന്ന് എറണാകുളം അതിരൂപത അൽമായ മുന്നേറ്റം. ഇ.ഡി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഭയപ്പെടുന്നതുകൊണ്ടാണ് മെത്രാന്മാരുടെ നിശ്ശബ്ദത.
എറണാകുളം അതിരൂപത ഭൂമിവിൽപന വിഷയത്തിൽ കർദിനാൾ ആലഞ്ചേരിയെ വത്തിക്കാൻ കുറ്റമുക്തനാക്കിയെന്ന വാർത്ത ശരിയല്ലെന്ന് അതിരൂപത മുൻ ചാൻസലർ ഫാ. വർഗീസ് പെരുമായനെ വത്തിക്കാനിൽനിന്ന് അറിയിച്ചതോടെ സിറോ മലബാർ സഭാ നേതൃത്വം വിറളിപിടിച്ചിരിക്കുകയാണ്. കത്തോലിക്ക സഭയുടെ പരമോന്നത കോടതിയായ അപ്പസ്തോലിക് സിഞ്ഞത്തൂരയിൽ ഫാ. വർഗീസ് പെരുമായൻ അപ്പീൽ നൽകിയിട്ടില്ല. സിഞ്ഞത്തൂരയിൽനിന്ന് കേസ് മറ്റൊരു ഫോറത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെ പരമോന്നത കോടതിവരെ ആലഞ്ചേരിയോട് ഹാജരായി വിചാരണ നേരിടണമെന്ന് വിധിച്ചിരിക്കെ ഒരു സഭാ ട്രൈബ്യൂണൽ എങ്ങനെയാണ് കുറ്റമുക്തനാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അൽമായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.